2026 ഏപ്രിൽ 10,11 തിയതികളിൽ ഗ്രെയ്റ്റർ ഷിക്കാഗോ മലയാളി അസോസിയേഷൻ (GCMA ) സംഘടിപ്പിക്കുന്ന കലോത്സവത്തിന്റെ രജിസ്‌ട്രേഷൻ വിജയകരമായി പുരോഗമിക്കുന്നു. സിംഗിൾ ആൻഡ് ഗ്രൂപ്പ് തലങ്ങളിൽ ഡാൻസ്, മ്യൂസിക്, സ്പീച് & ആർട്‌സ്, സ്‌പെഷ്യൽ ഐറ്റംസ്, എന്നീ വിഭാഗങ്ങളിൽ വിവിധ പ്രായ പരിധികളിൽ 70 ഓളം മത്സര ഇനങ്ങളാണ് അമേരിക്കൻ യൂത്ത് ജനറേഷനുവേണ്ടി ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇൻസ്ട്രുമെന്റൽ മ്യൂസിക് വിഭാഗത്തിൽ, ഡ്രംസ്, സ്ട്രിംഗ്, വിൻഡ് ഇനങ്ങളിൽ മത്സരങ്ങൾ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഫോട്ടോഗ്രാഫി മത്സരങ്ങൾ വർച്ച്‌വെൽ ആയി സംഘടിപ്പിക്കുന്നു. ഓഫ്‌ലൈൻ ഇനങ്ങൾ ബെൽവുഡ് സീറോ മലബാർ ചർച്ചിൽ ആയിരിക്കും സംഘടിപ്പിക്കുക. അമേരിക്കയിലുള്ള ഏതു മത്സരാർത്ഥിക്കും ഓൺലൈൻ ആൻഡ് ഓഫ്‌ലൈൻ ഇനങ്ങളിൽ പങ്കെടുക്കുവാൻ അവസരം ഉണ്ടായിരിക്കും. അമേരിക്കൻ മലയാളികളുടെ ചരിത്രത്തിൽ ആദ്യമായാണ് ഏതു അമേരിക്കൻ മലയാളികൾക്കും പങ്കെടുക്കുവാൻ അവസരമുള്ള കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
മത്സരങ്ങളുടെ നിയമാവലികൾ www.greatercma.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി കോർഡിനേറ്റർസ് ആയ സന്തോഷ് കാട്ടൂക്കാരൻ (773-469-5048), ജിജു സ്റ്റീഫൻ (704-433-0584), രൺജിത് ചെറുവള്ളി (312-608-8171), പ്രസിഡന്റ് ജിതേഷ് ചുങ്കത് (224-522-9157) കോ -ഓർഡിനേറ്റർ സുജിത് േേനാത്ത് ( 513-846-6901) എന്നിവരുമായി ബന്ധപ്പെടുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാനിലെ വിജനമായ വിമാനത്താവളത്തിൽ യുഎസ് സേനയുടെ രഹസ്യ നീക്കം
ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കും; കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്
അമേരിക്കൻ പൈലറ്റിനെ രക്ഷിക്കാനുള്ള നീക്കം; യുഎസ് വിമാനങ്ങൾ തകർത്തതായി ഇറാൻ, മിഡിൽ ഈസ്റ്റിൽ
ഓറിയോൺ പേടകത്തിൽ അജ്ഞാത ഗന്ധം: നാസ വിശദമായ പരിശോധന നടത്തുന്നു, സഞ്ചാരികൾ സുരക്ഷിതർ