ഷിക്കാഗോ : ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്മസ് ഒരുക്ക ധ്യാനം ഈ വരുന്ന ഡിസംബർ 19, 20, 21 തിയതികളിൽ നടത്തും. കപ്പൂച്ചിൻ സന്യാസ സഭാംഗമായ ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ ആണ് ധ്യാനത്തിന് നേതൃത്വം നൽകുന്നത്.
യൂട്യൂബിലെ പ്രഭാഷണങ്ങൾവഴി ജനപ്രിയനും സർവ്വസമ്മതനുമായ അദ്ദേഹം കപ്പൂച്ചിൻ സഭയുടെ പ്രൊവിൻഷ്യൽ ആയും സേവനം ചെയ്തിട്ടുണ്ട്. സ്വദേശത്തും വിദേശത്തുമായി കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടിലേറെയായി വചനശുശ്രൂഷ നിർവഹിക്കുന്ന പ്രിയ ജോസഫച്ചനെ ക്രിസ്മസ് ഒരുക്ക ധ്യാനത്തിനായി ബെൻസൻവിൽ ഇടവകയിലേയ്ക്ക് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി ഇടവകവികാരി ഫാ. എബ്രാഹം കളരിയ്ക്കൽ അറിയിച്ചു.
ഈ ധ്യാനത്തിലുടനീളം സംബന്ധിച്ച് ആത്മീയഉണർവ് നേടാനും ഷിക്കാഗോയിലെയും സമീപപ്രദേശങ്ങളിലെയും ഏവരെയും ദേവാലയത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹമറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
