'ആർദ്രം' കാൻസർ കെയർ പ്രോജക്ടുമായി 'ഫോമാ ടീം പ്രോമീസ്'

JUNE 4, 2026, 9:48 PM

ഫ്‌ളോറിഡ: പുത്തൻ കാഴ്ചപ്പാടോടെ ഫോമായുടെ 2026'28 ഭരണ സമിതിയിലേയ്ക്ക് മൽസരിക്കുന്ന ടീം പ്രോമീസ്, പുതുതലമുറയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് കരുത്തേകുന്നതിനായി പ്രഖ്യാപിച്ച 'വിദ്യാജ്യോതി' സ്‌കോളർഷിപ്പ് പദ്ധതിക്ക് പിന്നാലെ, സമൂഹത്തിന്റെ ആരോഗ്യ സുരക്ഷയും ക്ഷേമവും മുൻനിർത്തി മറ്റൊരു സുപ്രധാന സേവന പദ്ധതിയുമായി മുന്നോട്ട് വരുന്നു.

കാൻസർ കെയർ പ്രോജക്ട് എന്ന ഈ പദ്ധതിക്ക് 'ആർദ്രം' എന്നാണ് പേരിട്ടിരിക്കുന്നതെന്നും ഈ പേര് നിർദേശിച്ചത് പ്രമുഖ ഓങ്കോളജിസ്റ്റും സാമൂഹ്യപ്രവർത്തകനുമായ ഡോ. എം.വി പിള്ളയാണെന്നും ടീം പ്രോമീസിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയും ഫോമായുടെ സ്ഥാപക നേതാവുമായ മാത്യു വർഗീസ് (ജോസ് ഫ്‌ളോറിഡ) അറിയിച്ചു.

പ്രസ്തുത പദ്ധതി കേരളത്തിലെ കാൻസർ ചികിത്സാ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പിന്തുണ നൽകും. കാൻസർ രോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക, നേരത്തെയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഈ പ്രോജക്ട് ആവിഷ്‌കരിക്കുക.

vachakam
vachakam
vachakam

2014'16 കാലഘട്ടത്തിൽ ഫോമാ, തിരുവനന്തപുരത്തെ ആർ.സി.സിയിൽ കാൻസർ കെയർ സെന്റർ നിർമ്മാണത്തിന് പിന്തുണ നൽകിയിരുന്നു. അന്നത്തെ ആ സേവന പദ്ധതിയുടെ ഭാഗമായിരുന്ന ഇന്നത്തെ ടീം പ്രോമിസ് പ്രസിഡന്റ് സ്ഥാനാർത്ഥി മാത്യു വർഗീസ്, അന്ന് കൺവൻഷൻ ചെയറായി പ്രവർത്തിച്ചു.

അതുപോലെ, ടീം പ്രോമിസ് ജോയിന്റ് ട്രഷറർ സ്ഥാനാർത്ഥി ടിറ്റോ ജോൺ, അന്ന് യൂത്ത് റെപ്രസന്റേറ്റീവായും സേവനം അനുഷ്ഠിച്ചിരുന്നു. പത്ത് വർഷങ്ങൾക്ക് ശേഷം ആ സേവന പാരമ്പര്യം പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് കൂടുതൽ ഫലപ്രദമായ രീതിയിൽ തുടരുകയാണ് ടീം പ്രോമിസിന്റെ ലക്ഷ്യം. ഇതൊരു നിമിത്തമായി കാണുന്നുവെന്ന് മാത്യു വർഗീസ് ചൂണ്ടിക്കാട്ടി.

ഈ പദ്ധതിയുമായി ബന്ധപ്പെട്ട്, 2014'16 കാലഘട്ടത്തിലെ കാൻസർ കെയർ പദ്ധതിയുടെ ചുക്കാൻ പിടിച്ചിരുന്ന ഡോ. എം.വി പിള്ളയുമായി മാത്യു വർഗീസിന്റെ നേതൃത്വത്തിൽ ചർച്ച നടത്തുകയും ഈ പുതിയ ദൗത്യത്തിന് അദ്ദേഹത്തിന്റെ മാർഗനിർദേശവും സഹകരണവും അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

vachakam
vachakam
vachakam

കേരളത്തിലെ കാൻസർ ചികിത്സാ കേന്ദ്രങ്ങളുമായി ചേർന്ന് പ്രവർത്തിക്കുതോടൊപ്പം, നോർത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിനും ഈ പദ്ധതി പ്രയോജനകരമാക്കാനാണ് ടീം പ്രോമിസ് ഉദ്ദേശിക്കുന്നത്. കാൻസർ അവബോധ സെമിനാറുകൾ, നേരത്തെയുള്ള സ്‌ക്രീനിംഗിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന മെഡിക്കൽ വെബിനാറുകൾ, ഡോക്ടർമാർ, സർവൈവേഴ്‌സ്, കെയർഗിവേഴ്‌സ്, വോളന്റിയർമാർ എന്നിവരെ ബന്ധിപ്പിക്കുന്ന ഒരു സപ്പോർട്ട് നെറ്റ്‌വർക്ക് എന്നിവയും പദ്ധതിയുടെ ഭാഗമാക്കാൻ ടീം പ്രോമിസ് ശ്രമിക്കും.

കാൻസറിനെ നേരിടുന്ന രോഗികൾക്കും കുടുംബങ്ങൾക്കും പ്രതീക്ഷയും ധൈര്യവും കരുതലും നൽകുന്ന ബഹുമുഖ പരിപാടിയായ 'ആർദ്രം', ഫോമായുടെ ഒരു സ്ഥിരം പ്രോജക്ടായി വളർത്തിയെടുക്കുകയാണ് ട്രീം പ്രോമീസിന്റെ ലക്ഷ്യം. ഇത് ഒരു കരുതൽ മുദ്രാവാക്യമാക്കി സേവനത്തിന് തുടർച്ചയുണ്ടാവണമെന്നും അത് ഓരോ കുടുംബത്തിലുമെത്തണമെന്നും ടീം പ്രോമീസ് ആഗ്രഹിക്കുന്നു.

ഈ കാൻസർ കെയർ പ്രോജക്ട് ടീം പ്രോമീസിന്റെ സ്വപ്ന പദ്ധതികളൊന്നായി ജനങ്ങൾക്ക് ഏറെ പ്രയോജനകരമായ വിധത്തിൽ നടപ്പാക്കുമെന്ന് മാത്യു വർഗീസ് നയിക്കുന്ന ടീം പ്രോമീസിന്റെ വിവിധ സ്ഥാനങ്ങളിലേയ്ക്ക് ജനവിധി തേടുന്ന അനു സ്‌കറിയ (ജനറൽ സെക്രട്ടറി), ബിനോയ് തോമസ് (ട്രഷറർ), ജോൺസൺ ജോസഫ് (വൈസ് പ്രസിഡന്റ്), രേഷ്മ രഞ്ജൻ (ജോയിന്റ് സെക്രട്ടറി), ടിറ്റോ ജോൺ (ജോയിന്റ് ട്രഷറർ) എന്നിവർ ഉറപ്പു നൽകുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam