ടെക്‌സസ് പാർക്കർ കൗണ്ടിയിൽ തീപിടിത്തം: മൂന്ന് പേർ വെന്തുമരിച്ചു

AUGUST 19, 2026, 2:34 AM

പാർക്കർ കൗണ്ടി(ടെക്‌സസ്):  ടെക്‌സസ് സംസ്ഥാനത്ത് പാർക്കർ കൗണ്ടിയിലുണ്ടായ കനത്ത തീപിടിത്തത്തിൽ മൂന്ന് പേർ ദാരുണമായി കൊല്ലപ്പെട്ടു.

ലേക്ക് കൺട്രി ഡ്രൈവിലുള്ള ഒരു ഇരുനില വീട്ടിലാണ് തിങ്കളാഴ്ച രാത്രി തീപിടിത്തമുണ്ടായത്.

രാത്രി 10 മണിക്ക് തൊട്ടുമുമ്പ് വിവരം ലഭിച്ചതിനെ തുടർന്ന് എമർജൻസി സർവീസസ് ഡിസ്ട്രിക്റ്റ് 6 ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീയണക്കാൻ ശ്രമം നടത്തി.

vachakam
vachakam
vachakam

വീടിനുള്ളിൽ നടത്തിയ തിരച്ചിലിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയും, മൂവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായി സ്ഥിരീകരിക്കുകയും ചെയ്തു.

തീപിടിത്തത്തിനുള്ള യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമല്ല. പാർക്കർ കൗണ്ടി ഫയർ മാർഷലിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

മരിച്ചവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

vachakam
vachakam
vachakam

പി പി ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam