ശക്തമായ തൊഴിൽ വിപണിയും പണപ്പെരുപ്പവും കണക്കിലെടുത്തു പലിശ നിരക്ക് കുറയ്ക്കുന്നതിന് തിടുക്കപ്പെടേണ്ടതില്ല എന്ന് ഫെഡറൽ റിസർവ് ചെയർ ജെറോം പവൽ ചൊവ്വാഴ്ച സെനറ്റ് കമ്മിറ്റിയോട് വ്യക്തമാക്കി.
എന്നാൽ പ്രസിഡൻ്റ് ട്രംപിൻ്റെ സാമ്പത്തിക നയങ്ങളെക്കുറിച്ചും ഫെഡറേഷൻ്റെ സ്വന്തം ബാങ്ക് മേൽനോട്ടത്തെക്കുറിച്ചും ചോദ്യങ്ങൾ ഉന്നയിച്ചു എങ്കിലും പതിവുപോലെ, ഫെഡറൽ ചെയർ രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കാൻ ശ്രമിച്ചു.
കോൺഗ്രസിന് നൽകിയ അർദ്ധ വാർഷിക റിപ്പോർട്ടിൽ, സെൻട്രൽ ബാങ്ക് അതിൻ്റെ ബെഞ്ച്മാർക്ക് പലിശ നിരക്ക് കഴിഞ്ഞ വർഷം മുഴുവൻ ശതമാനം കുറച്ചതായി പവൽ സൂചിപ്പിച്ചു. പണപ്പെരുപ്പം ഒന്ന് കുറയുന്നത് വരെ അല്ലെങ്കിൽ തൊഴിൽ വിപണിയിൽ ശ്രദ്ധേയമായ മാറ്റം ഉണ്ടാകുന്നതുവരെ കൂടുതൽ വെട്ടിക്കുറയ്ക്കലുകൾക്ക് കാത്തിരിക്കേണ്ടി വരും എന്നാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നു.
ട്രംപും പണപ്പെരുപ്പവും
ട്രംപിൻ്റെ താരിഫ് നയങ്ങൾ വിലയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തും എന്നും ഇത് സെൻട്രൽ ബാങ്കിന് നിരക്കുകൾ കുറയ്ക്കുന്നത് ബുദ്ധിമുട്ടാക്കും എന്നുമാണ് പൊതുവെയുള്ള വിലയിരുത്തൽ. ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനും അലൂമിനിയത്തിനും 25% തീരുവ ചുമത്താൻ തിങ്കളാഴ്ച ട്രംപ് ഉത്തരവിട്ടിരുന്നു. മറ്റ് ഇറക്കുമതികൾക്ക് വ്യാപകമായ നികുതി ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാൽ പ്രസിഡൻ്റിൻ്റെ വ്യാപാര നയത്തിൻ്റെ ഗുണങ്ങളെക്കുറിച്ച് പ്രതികരിക്കാൻ പവൽ വിസമ്മതിച്ചു, അത് കോൺഗ്രസിനും ഭരണകൂടത്തിനും വേണ്ടിയുള്ളതാണെന്ന് ആണ് അദ്ദേഹം പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്