ഹാർവാർഡ് സർവകലാശാലയിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്ക് പഠിക്കാം; ട്രംപിന്റെ ഉത്തരവിന് സ്റ്റേ 

JUNE 6, 2025, 8:47 AM

വാഷിംഗ്‌ടൺ : ഹാർവാർഡ് സർവകലാശാലയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രവേശനം നിരോധിക്കാനുള്ള ട്രംപിന്റെ ഉത്തരവിന് തടയിട്ട് യുഎസ് ഫെഡറൽ ജഡ്ജി.

ഐവി ലീഗ് സ്‌കൂളും റിപ്പബ്ലിക്കൻ പ്രസിഡൻ്റും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെ വിഷയത്തിൽ കൂടുതൽ ചർച്ചകൾ ഉണ്ടാകുന്നതുവരെ ട്രംപിൻ്റെ പ്രഖ്യാപനം പ്രാബല്യത്തിൽ വരരുതെന്ന് ഹാർവാർഡിന് അനുവദിച്ച താൽക്കാലിക നിരോധന ഉത്തരവിൽ യുഎസ് ജില്ലാ ജഡ്‌ജി അലിസൺ ബറോസ് ഉത്തരവിട്ടു.

അടുത്തിടെ അന്താരാഷ്‌ട്ര വിദ്യാർഥികളെ ചേർക്കാനുള്ള ഹാർവാർഡ് സർവകലാശാലയുടെ അധികാരം ട്രംപ് ഭരണകൂടം റദ്ദാക്കിയിരുന്നു. നിലവിലുള്ള വിദ്യാർഥികളെ മറ്റ് സ്‌കൂളിലേക്ക് അയക്കുകയോ രാജ്യം വിടാൻ പറയുകയോ ചെയ്യണമെന്നായിരുന്നു ഉത്തരവിൽ പറഞ്ഞത്.

vachakam
vachakam
vachakam

ലോകത്തെ തന്നെ ഏറ്റവും പെരുമയുള്ളതും പഴക്കമേറിയതുമായ സർവകലാശാലകളിലൊന്നാണ് ഹാർവാർഡ് . വർഷം തോറും ആയിരക്കണക്കിന് വിദേശവിദ്യാർത്ഥികളാണ് ഇവിടെ ബിരുദാനന്തര പഠന പ്രവർത്തനങ്ങൾക്കായി പ്രവേശനം നേടുന്നത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam