ന്യൂയോര്‍ക്ക്: പോരാടാനുള്ള വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ വെല്ലുവിളി ഏറ്റെടുത്ത് സ്പേസ് എക്സ് സിഇഒ ഇലോണ്‍ മസ്‌ക്. 'ഞാന്‍ വെല്ലുവിളി അംഗീകരിക്കുന്നു.'എന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. മസ്‌ക് തന്റെ ബഹിരാകാശ റോക്കറ്റുകളുമായി വെനസ്വേലയെ ആക്രമിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ആരോപിച്ച് മസ്‌കിനെതിരെ യുദ്ധം പ്രഖ്യാപിക്കുമ്പോള്‍ മഡുറോ ഒരു സെല്‍ഫോണ്‍ കൈവശം വച്ചിരിക്കുന്നതായി തിങ്കളാഴ്ച പുറത്തുവന്ന വീഡിയോയില്‍ കാണാം.
'ഇലോണ്‍ മസ്‌ക്, നിങ്ങള്‍ നിരാശനാണ്. നിങ്ങള്‍ക്ക് തെറ്റി. സ്വയം നിയന്ത്രിക്കുക, അല്ലെങ്കില്‍ ഈ വലതുപക്ഷ നേതൃത്വത്തിലുള്ള എല്ലാ അമേരിക്കന്‍ രാഷ്ട്രീയക്കാരെപ്പോലെ നിങ്ങളും പരാജയപ്പെടും,' മഡുറോ വീഡിയോയില്‍ പറഞ്ഞു. 'ഇലോണ്‍ മസ്‌ക്, വെനസ്വേലയുമായി കലഹിക്കുന്നവന്‍ വരണ്ട് ഉണങ്ങിപ്പോകും. മസ്‌ക് നിനക്ക് യുദ്ധം ചെയ്യണോ, അത് കാണട്ടേ'- എന്നായിരുന്നു വെള്ളുവിളി.
'ഞാന്‍ തയ്യാറാണ്. ഞാന്‍ ബൊളിവറിന്റെയും ഷാവേസിന്റെയും മകനാണ്. മസ്‌ക്, നിന്നെ ഞാന്‍ ഭയപ്പെടുന്നില്ല. കാരക്കാസില്‍ ഞങ്ങള്‍ പറയുന്നത് പോലെ നിങ്ങള്‍ക്ക് എവിടെ വേണമെങ്കിലും പോകാം. നിങ്ങള്‍ക്കത് വേണമെങ്കില്‍ എനിക്കും അത് വേണം, എലോണ്‍ മസ്‌ക് എവിടെയാണെന്ന് പറയൂ.'-മഡുറോ തുടര്‍ന്നു.
ഞായറാഴ്ച നടന്ന രാജ്യത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 50 ശതമാനത്തിലധികം വോട്ട് നേടിയ ശേഷം മഡുറോയെ വിജയിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ വെല്ലുവിളി. എന്നാല്‍ ഫലം കൃത്യമല്ലെന്ന് പ്രതിപക്ഷം വാദിക്കുന്നു.
ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, വെനസ്വേലക്കാര്‍ മഡുറോയുടെ ചിത്രങ്ങള്‍ തകര്‍ക്കുന്നതിന്റെയും ഹ്യൂഗോ ഷാവേസിന്റെ പ്രതിമകള്‍ തകര്‍ക്കുന്നതിന്റെയും വീഡിയോകള്‍ പുറത്തുവരുകയും ഇത് മസ്‌ക് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്