ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2023 - 25 കാലഘട്ടത്തിലേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ആഗസ്റ്റ് 6ന് (ഞായറാഴ്ച) അസോസിയേഷൻ ഹാളിൽ (834 E. Rand Road, Mount Prospect) വച്ച് നടത്തപ്പെടുന്നതാണ്.
ഇലക്ഷൻ കമ്മറ്റി ചെയർമാൻ സ്റ്റാൻലി കളരിക്കമുറിയുടെ അദ്ധ്യക്ഷതയിൽ മെയ് 25ന് കൂടിയ യോഗത്തിലാണ് അടുത്ത വർഷത്തേക്കുള്ള ഇലക്ഷന്റെ പ്രസ്തുത തിയതി തീരുമാനിച്ചത്.
ഇലക്ഷൻ കമ്മറ്റി അംഗങ്ങളായ എൻ. എം. ഫിലിപ്പ്, റോയി നെടുങ്ങോട്ടിൽ, ബെന്നി വാച്ചാച്ചിറ, രഞ്ചൻ എബ്രാഹം എന്നിവരും എക്സികുട്ടീവിന് വേണ്ടി വൈസ് പ്രസിഡന്റ് മൈക്കിൾ മാണിപറമ്പിൽ, സെക്രട്ടറി ലീല ജോസഫ്, ട്രഷറർ ഷൈനി ഹരിദാസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ഈ തിരഞ്ഞെടുപ്പ് ഏറ്റവും സുഗമമായി നടത്തുവാൻ ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് ജോഷി വള്ളിക്കളം അറിയിക്കുന്നു.
ജോഷി വള്ളിക്കളം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്