യു.എസിന്റെ ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ പ്രമേയം വീറ്റോ ചെയ്ത് റഷ്യ

APRIL 25, 2024, 5:22 AM

യുണൈറ്റഡ് നേഷന്‍സ്: ബഹിരാകാശത്ത് ആയുധമത്സരം തടയാന്‍ രാജ്യങ്ങളോട് ആവശ്യപ്പെടുന്ന യു.എസ് തയ്യാറാക്കിയ ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ പ്രമേയം റഷ്യ ബുധനാഴ്ച വീറ്റോ ചെയ്തു. മോസ്‌കോ എന്തൊക്കെയോ മറച്ചുവെക്കുകയാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് പറയുന്നു.

''ഈ പ്രമേയം വെറും തമാശയാണ്,'' റഷ്യയുടെ യുഎന്‍ അംബാസഡര്‍ വാസിലി നെബെന്‍സിയ വോട്ടെടുപ്പിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് ഇങ്ങനെയാണ്. മോസ്‌കോ ബഹിരാകാശത്തെ അടിസ്ഥാനമാക്കിയുള്ള ആന്റി സാറ്റലൈറ്റ് ആണവായുധം വികസിപ്പിച്ചതായി വാഷിംഗ്ടണ്‍ ആരോപിച്ചതിന് പിന്നാലെയാണ് വോട്ടെടുപ്പ് നടന്നത്. എന്നാല്‍ റഷ്യ ഇത് നിഷേധിച്ചു. 15 അംഗ കൗണ്‍സിലിന്റെ വോട്ടെടുപ്പിന് മുന്നോടിയായി സംസാരിച്ച യുഎസ് അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍, ആരോപണത്തെ പിന്തുണയ്ക്കാനുള്ള രഹസ്യാന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പങ്കിടാന്‍ വിസമ്മതിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam