ന്യൂഡൽഹി: കുടിവെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക് (അതിസൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങൾ) മലിനീകരണത്തിനെതിരെ വാളൻപുളിയുടെ കുരു ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ പരിഹാരം കണ്ടെത്തിയ മൂന്ന് ഇന്ത്യൻ കൗമാരക്കാർക്ക് അന്താരാഷ്ട്ര അംഗീകാരം.
വിവിയൻ ഛാവ്ഛാരിയ, അരിയാന അഗർവാൾ, അവ്യാന മേത്ത എന്നീ 16കാരാണ് 2026ലെ ആഗോള പരിസ്ഥിതി മത്സരമായ 'ദി അർത്ഥ് പ്രൈസ്' ന്റെ ഏഷ്യൻ മേഖല ജേതാക്കളായത്.
ഉപേക്ഷിക്കുന്ന പുളിങ്കുരുവിൽ നിന്ന് ഇവർ വികസിപ്പിച്ചെടുത്ത 'പ്ലാസ്സ്റ്റിക്' എന്ന ബയോഡീഗ്രേഡബിൾ പൗഡർ വെള്ളത്തിലിട്ടാൽ, അത് പ്ലാസ്റ്റിക് കണങ്ങളെ ആകർഷിച്ച് ഒന്നിച്ച് ചേർക്കുന്നു. തുടർന്ന് ഒരു സാധാരണ കാന്തം ഉപയോഗിച്ച് ഇവ വെള്ളത്തിൽ നിന്ന് എളുപ്പത്തിൽ നീക്കം ചെയ്യാം.
ഐ.ഐ.റ്റി ഗുവാഹത്തിയുടെ സഹായത്തോടെ വികസിപ്പിച്ച ഈ സാങ്കേതികവിദ്യ ഗ്രാമീണ മേഖലകളിൽ വൈദ്യുതിയോ വലിയ ഫിൽട്ടറുകളോ ഇല്ലാതെ ശുദ്ധജലം ലഭ്യമാക്കാൻ സഹായിക്കും.
പുരസ്‌കാരത്തുകയായി ലഭിച്ച 12,500 ഡോളർ (ഏകദേശം 10 ലക്ഷം രൂപ) ഉപയോഗിച്ച് പദ്ധതി കൂടുതൽ ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഇവരുടെ ലക്ഷ്യം.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
