വാഷിംഗ്ടണ്‍: വിവിധ രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്താനുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ഓഗസ്റ്റ് 7 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. 10 സതമാനം മുതല്‍ 41 ശതമാനം വരെ അധിക തീരുവ ചുമത്താനാണ് നീക്കം. യൂറോപ്യന്‍ യൂണിയന്‍ അടക്കം 68 രാജ്യങ്ങളെ ഇത് ബാധിക്കും.
ഏറ്റവും ഉയര്‍ന്ന തീരുവ സിറിയയ്ക്കാണ് ചുമത്തിയിരിക്കുന്നത് 41 ശതമാനം. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവയും അതിനുമേല്‍ പിഴയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം തീരുവ ചുമത്താനുള്ള തീരുമാനത്തിനെതിരെ കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തെത്തി.
വ്യാപാര ചര്‍ച്ചകളില്‍ അന്തിമധാരണയാകാത്ത സാഹചര്യത്തില്‍ ഇന്ത്യയ്ക്കെതിരെ അധികതീരുവ ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. യുഎസ് വിലക്ക് ലംഘിച്ചു റഷ്യയില്‍ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നത് ട്രംപിനെ പ്രകോപിപ്പിച്ചിരുന്നു. കാര്യങ്ങള്‍ ശരിയായ ദിശയിലല്ല പോകുന്നതെന്നും അതിനാലാണ് നടപടിയെന്നും ട്രംപ് സമൂഹമാധ്യമത്തില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇന്ത്യ-യുഎസ് ചര്‍ച്ച അഞ്ച് വട്ടം കഴിഞ്ഞിരുന്നു. അടുത്ത ചര്‍ച്ച ഓഗസ്റ്റ് മധ്യത്തില്‍ നടത്താനും തീരുമാനിച്ചിരുന്നു. ഒക്ടോബറോടെ അന്തിമ കരാറിലെത്താനാകുമെന്ന പ്രതീക്ഷകള്‍ക്കിടെ, ട്രംപ് കടുത്ത നടപടികളിലേക്ക് പോകുമെന്ന് ഇന്ത്യ പ്രതീക്ഷിച്ചിരുന്നില്ല. മാറിയ സാഹചര്യം വിലയിരുത്തിയ ശേഷം ചര്‍ച്ചകള്‍ തുടരാനാണ് ഇന്ത്യയുടെ നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്