ഡൊണാള്‍ഡ് ട്രംപിന് ടൈമിന്റെ 2024 ലെ 'പേഴ്‌സണ്‍ ഓഫ് ദി ഇയര്‍'അവാര്‍ഡ്

DECEMBER 11, 2024, 7:36 PM

ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപിനെ ടൈം മാഗസിന്റെ 'പേഴ്‌സണ്‍ ഓഫ് ദ ഇയര്‍' ആയി തിരഞ്ഞെടുത്തെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനത്തിനായി നിയുക്ത പ്രസിഡന്റ് വ്യാഴാഴ്ച രാവിലെ ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഓപ്പണിംഗ് ബെല്‍ മുഴക്കുമെന്ന് അജ്ഞാത ഉറവിടങ്ങളെ ഉദ്ധരിച്ച് പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം പോപ്പ് സെന്‍സേഷന്‍ ടെയ്ലര്‍ സ്വിഫ്റ്റാണ് ടൈം മാഗസിന്റെ 'പേഴ്‌സണ്‍ ഓഫ് ദ ഇയര്‍' ആയി തിരഞ്ഞെടുക്കപ്പെട്ടത്. വെളിപ്പെടുത്തലിന്റെ ഓര്‍മ്മയ്ക്കായി, ടൈം സിഇഒ ജെസീക്ക സിബ്ലി ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഓപ്പണിംഗ് ബെല്‍ അടിച്ചിരുന്നു.

പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തെ തുടര്‍ന്ന് 2016 ല്‍ ഡൊണാള്‍ഡ് ട്രംപിനെ ടൈം പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്തിരുന്നു. പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അംഗീകാരം ലഭിച്ച യുഎസ് പ്രസിഡന്റുമാരുടെ അഭിമാനകരമായ ഗ്രൂപ്പില്‍ ട്രംപ് ഇപ്പോള്‍ ചേരുന്നു. മൊത്തം 14 യുഎസ് പ്രസിഡന്റുമാര്‍ ഈ ബഹുമതി നേടിയിട്ടുണ്ട്.

ടൈം മാഗസിന്റെ പേഴ്സണ്‍ ഓഫ് ദ ഇയര്‍ക്കുള്ള ഷോര്‍ട്ട്ലിസ്റ്റ് തിങ്കളാഴ്ച എന്‍ബിസിയുടെ ദി ടുഡേ ഷോയില്‍ വെളിപ്പെടുത്തി. ഡൊണാള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്റ് കമല ഹാരിസ്, കേറ്റ് മിഡില്‍ടണ്‍, ഇലോണ്‍ മസ്‌ക്, ബെഞ്ചമിന്‍ നെതന്യാഹു എന്നിവരാണ് പട്ടികയിലുള്ളത്. അതേസമയം, ടൈം അതിന്റെ വാര്‍ഷികത്തില്‍ മറ്റ് നിരവധി അവാര്‍ഡുകള്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍ബിഎ താരം കെയ്റ്റ്ലിന്‍ ക്ലാര്‍ക്ക് അത്ലറ്റ് ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. എല്‍ട്ടണ്‍ ജോണിന് ഐക്കണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ലഭിച്ചു. അഡ്വാന്‍സ്ഡ് മൈക്രോ ഡിവൈസസിന്റെ (എഎംഡി) സിഇഒ ലിസ സു, ഈ വര്‍ഷത്തെ സിഇഒ ആയി അംഗീകരിക്കപ്പെട്ടു.

ടൈം വക്താവ് പൊളിറ്റിക്കോയോട് പറഞ്ഞതനുസരിച്ച് പ്രസിദ്ധീകരണത്തിന് മുമ്പുള്ള പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ക്കുള്ള വാര്‍ഷിക തിരഞ്ഞെടുപ്പിനെക്കുറിച്ച് മാഗസിന്‍ അഭിപ്രായപ്പെടുന്നില്ല. ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പ് ഡിസംബര്‍ 12, Time.comല്‍ പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കി. നടപ്പ് വര്‍ഷത്തിലെ സംഭവങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്തിയ ഒരു വ്യക്തിക്ക് 'പേഴ്‌സണ്‍ ഓഫ് ദ ഇയര്‍' നല്‍കപ്പെടുന്നു. വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, എലിസബത്ത് രാജ്ഞി, വ്ളാഡിമിര്‍ പുടിന്‍, ജോസഫ് സ്റ്റാലിന്‍ തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam