ഇന്ത്യയുമായും പാകിസ്താനുമായും 'ധാരാളം വ്യാപാരം'നടത്തുമെന്നും അവര്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് താന്‍ ഇരു രാജ്യങ്ങളോടും പറഞ്ഞതായും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാര്‍ത്ത സമ്മേളനത്തില്‍വെച്ചാണ് അദ്ദേഹം ഇക്കാര്യത്തില്‍ അവകാശവാദം ഉന്നയിച്ചത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിക്കുന്നതില്‍ യുഎസ് ഭരണകൂടം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ശനിയാഴ്ച തന്റെ ഭരണകൂടം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ പൂര്‍ണ്ണവും വേഗത്തില്‍ ഉള്ളതുമായ ഒരു വെടിനിര്‍ത്തല്‍ - ഒരു സ്ഥിരമായ ഒന്ന് - സ്ഥാപിക്കാന്‍ സഹായിച്ചുവെന്നും ധാരാളം ആണവായുധങ്ങളുള്ള രണ്ട് രാജ്യങ്ങളുടെ അപകടകരമായ സംഘര്‍ഷം അവസാനിപ്പിച്ചുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
'ഞങ്ങള്‍ ഒരു ആണവ സംഘര്‍ഷം നിര്‍ത്തി. അതൊരു മോശം ആണവയുദ്ധമാകുമായിരുന്നു എന്ന് ഞാന്‍ കരുതുന്നു. ദശലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുമായിരുന്നു, അതിനാല്‍ അതില്‍ ഞാന്‍ വളരെയധികം അഭിമാനിക്കുന്നു,'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരു രാജ്യങ്ങളുമായും നടന്നുകൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതുമായ വ്യാപാര ചര്‍ച്ചകളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. തങ്ങള്‍ പാകിസ്ഥാനുമായും ഇന്ത്യയുമായും ധാരാളം വ്യാപാരം നടത്താന്‍ പോകുന്നു. തങ്ങള്‍ ഇപ്പോള്‍ ഇന്ത്യയുമായി ചര്‍ച്ച നടത്തുന്നു. ഉടന്‍ തന്നെ പാകിസ്ഥാനുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്