വാഷിംഗ്ടണ്‍: നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 2024 ലെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ ആയി ടൈം മാഗസിന്‍ തിരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന് ഈ ബഹുമതി ലഭിക്കുന്നത്. 2016 ലും ടൈമിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ ട്രംപായിരുന്നു.
നല്ലതായാലും മോശമായാലും ലോകത്തെ രൂപപ്പെടുത്താന്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ച വ്യക്തികളെയോ ഗ്രൂപ്പുകളെയോ പേഴ്‌സണ്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുത്ത ചരിത്രമുണ്ട് ടൈമിന്. തിരഞ്ഞെടുക്കപ്പെട്ട നിരവധി യുഎസ് പ്രസിഡന്റുമാര്‍ക്ക് ഈ പദവി ലഭിച്ചിട്ടുണ്ട്.
ടൈം മാസികയുടെ കവറില്‍ നിരവധി തവണ ട്രംപ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇടയ്ക്കിടെ മോശമായ രീതിയില്‍ അദ്ദേഹം ചിത്രീകരിക്കപ്പെട്ടു. 2015 ല്‍ ടൈം ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനെ പേഴ്‌സണ്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുത്തപ്പോള്‍, ട്രംപ് പരസ്യമായി തന്റെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 2016-ല്‍ തന്നെ തിരഞ്ഞെടുത്തത് വലിയ ബഹുമതിയാണെന്നും അദ്ദേഹം പ്രതികരിച്ചു.
ചരിത്രപരമായ തിരിച്ചു വരവ് നടത്തിയതിനും അമേരിക്കന്‍ പ്രസിഡന്റ് പദവി പുനഃക്രമീകരിച്ചതിനും ലോകത്തെ അമേരിക്കയുടെ പങ്ക് മാറ്റിയതിനുമാണ് ഡൊണാള്‍ഡ് ട്രംപിനെ 2024 ലെ വ്യക്തിയായി തെരഞ്ഞെടുത്തതെന്ന് ടൈം എഡിറ്റര്‍-ഇന്‍-ചീഫ് സാം ജേക്കബ്‌സ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്