ഡാളസ് കേരളാ അസോസി യേഷൻ തിരഞ്ഞെടുപ്പ് ജേക്കബ് സൈമൺ ഇലക്ഷൻ കമ്മീഷണർ

OCTOBER 19, 2025, 11:12 PM

ഡാളസ്: കേരളാ അസോസി യേഷൻ ഓഫ് ഡാലസ് 2026-27 വർഷങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്നതിന് ജേക്കബ് സൈമൺ (ഇലക്ഷൻ കമ്മീഷണർ), പീറ്റർ നെറ്റോ, മാത്യു കോശി അസിസ്റ്റന്റ് ഇലക്ഷൻ കമ്മീഷനറൻമാർ) എന്നിവർ ഉൾപ്പെടുന്ന ഒരു കമ്മീറ്റിയെ  തിരഞ്ഞെടുത്തു.

ഒക്ടോബർ 31 നാണു തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക നൽകുന്നതിനുള്ള അവസാന തിയ്യതി.

1976 ൽ സ്ഥാപിതമായ സംഘടന അമ്പതാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ഒരു വർഷം നീണ്ടു നിൽക്കുന്ന വലിയ ആഘോഷ പരിപാടികൾ അസോസിയേഷൻ ആസൂത്രണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

vachakam
vachakam
vachakam

ഇതിനനുയോജ്യമായ ഒരു ഭരണ സമിതിയെ  സമവായത്തിലൂടെ അധികാരത്തിലേറ്റണമെന്നാണ് ഭൂരിപഷം അംഗങ്ങളും ആഗ്രഹിക്കുന്നത്. അതിനുള്ള അണിയറ പ്രവർത്തനങ്ങൾക്കു മുതിർന്ന അംഗങ്ങളും മുൻ ഭാരവാഹികളും നേതൃത്വം നൽകുന്നു.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam