അപകടത്തിൽ മരിച്ച 10 വയസുകാരിയുടെ കുടുംബത്തിന് ഷിക്കാഗോ സിറ്റി 80 മില്യൺ ഡോളർ നൽകാൻ ഉത്തരവ്

DECEMBER 12, 2024, 12:54 AM

ഷിക്കാഗോ: നാല് വർഷം മുമ്പ് പോലീസ് വേട്ടയാടലിൽ ഉണ്ടായ അപകടത്തിൽ 10 വയസുള്ള മകൾ കൊല്ലപ്പെട്ട സംഭവത്തിൽ ഷിക്കാഗോ സിറ്റിക്കെതിരെ കേസ് നൽകിയ കുടുംബത്തിന് ബുധനാഴ്ച കുക്ക് കൗണ്ടി ജൂറി 79.85 മില്യൺ ഡോളർ സമ്മാനിച്ചു. 100 മില്യൺ ഡോളർ ആവശ്യപ്പെട്ടാണ് സ്‌പൈസർ കുടുംബം കേസ് ഫയൽ ചെയ്തിരുന്നത്.

2020 സെപ്തംബർ 2ന്, കെവിൻ സ്‌പൈസർ തന്റെ മകനും മകളുമൊത്ത് കാറിൽ ഓബർൺ ഗ്രെഷാം പരിസരത്ത് 80-ാമത്, ഹാൾസ്റ്റഡ് സ്ട്രീറ്റിന് സമീപം ഉണ്ടായിരുന്നു. അവർ ഒരു ലാപ്‌ടോപ്പ് വാങ്ങാനുള്ള യാത്രയിലായിരുന്നു.  കോവിഡ് -19 പാൻഡെമിക്കിനിടയിൽ ഒരു പുതിയ അധ്യയന വർഷത്തേക്ക് 10 വയസുള്ള മകൾ ഡാകറിയക്ക് വീട്ടിൽ നിന്ന് ഇ -ലേണിംഗ് ആരംഭിക്കാനായിരുന്നു.

ഇതേ സമയം മാർക്ക് ചെയ്യാത്ത സ്‌ക്വാഡ് കാറിൽ ട്രാഫിക് നിയമലംഘനത്തിന് കറുത്ത മെഴ്‌സിഡസ് ബെൻസ് കാറിനെ ഉദ്യോഗസ്ഥർ പിന്തുടരുകയായിരുന്നു. മെഴ്‌സിഡസ് കാർ നിർത്തുവാൻ  ശ്രമിച്ചതായി പോലീസ് പറഞ്ഞു. എന്നാൽ മെഴ്‌സിഡസ് നിർത്തിയില്ല. എൺപതാം സ്ട്രീറ്റിൽ നിന്ന് പടിഞ്ഞാറോട്ട് ഓടിപ്പോകുന്നതിനിടയിൽ 57 വയസുള്ള ഒരു സ്ത്രി ഓടിച്ചിരുന്ന ചാരനിറത്തിലുള്ള ഒരു കാറിൽ ആദ്യം ഇടിക്കുകയായിരുന്നു, തുടർന്ന് തിരക്കേറിയ ഹാൾസ്റ്റഡ് സ്ട്രീറ്റിലേക്ക് തിരിഞ്ഞതിന് ശേഷം സ്‌പൈസർ കുടുംബം ഇരുന്നിരുന്ന കാറിൽ ഇടിച്ചു കയറുകയായിരുന്നു.

vachakam
vachakam
vachakam

അപകടത്തിൽ ഡാകറിയ കൊല്ലപ്പെട്ടു. അന്ന് 5 വയസുള്ള അവളുടെ ചെറിയ സഹോദരൻ ധാമിറിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

ഇപ്പോൾ 47 വയസുള്ള കെവിൻ സ്‌പൈസറും മറ്റൊരു കാറിലുണ്ടായിരുന്ന സ്ത്രിയും രണ്ട്‌പേരെയും ഷിക്കാഗോ യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചിരുന്നു.

പി.പി. ചെറിയാൻ 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam