106-ാം വയസ്സിൽ ചാപ്‌ളയിൻ സിസ്റ്റർ ജീൻ ഔദ്യോഗിക പദവികളിൽ നിന്ന് വിരമിച്ചു

SEPTEMBER 26, 2025, 12:35 AM

ഷിക്കാഗോ: ലൊയോള ഷിക്കാഗോ ബാസ്‌കറ്റ്‌ബോൾ ടീം ചാപ്‌ളയിൻ സിസ്റ്റർ ജീൻ 106-ാം വയസ്സിൽ ഔദ്യോഗിക പദവികളിൽ നിന്ന് വിരമിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് തീരുമാനം. 2018ൽ ലൊയോള ടീം ഫൈനൽ ഫോറിലേക്ക് മുന്നേറിയപ്പോൾ സിസ്റ്റർ ജീൻ ദേശീയ ശ്രദ്ധ നേടിയിരുന്നു.

അന്ന് ടീമിന്റെ മത്സരങ്ങളിൽ സിസ്റ്റർ ജീൻ ഒരു സ്ഥിരം സാന്നിധ്യമായിരുന്നു. ടീമിന് പ്രചോദനം നൽകുന്നതിൽ സിസ്റ്റർ ജീൻ വലിയ പങ്കുവഹിച്ചു.

ക്യാമ്പസിൽ നേരിട്ട് ഹാജരാകാൻ കഴിയില്ലെങ്കിലും, സിസ്റ്റർ ജീൻ തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തും ഉപദേശകയും വിശ്വസ്തയും ആയി തുടരുമെന്ന് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് മാർക്ക് സി. റീഡ് പറഞ്ഞു. തന്റെ 106-ാം ജന്മദിനത്തിൽ, വിദ്യാർത്ഥികൾക്കായി ഒരു സന്ദേശം നൽകിയിരുന്നു,

vachakam
vachakam
vachakam

നിങ്ങളുടെ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുക. ആരെയും അതിന് തടസ്സപ്പെടുത്താൻ അനുവദിക്കരുത്. നമ്മുടെ രാജ്യത്തിന്റെയും ലോകത്തിന്റെയും ഭാവി നേതാക്കൾ നിങ്ങളാണ്' എന്ന് സിസ്റ്റർ ജീൻ അതിൽ കുറിച്ചു.

1994 മുതൽ ലൊയോളഷിക്കാഗോ ടീമിന്റെ ചാപ്‌ളയിനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു സിസ്റ്റർ ജീൻ.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam