ന്യൂയോർക്: ബ്രോങ്ക്‌സ് സെയിന്റ് തോമസ് സിറോ മലബാർ കത്തോലിക്ക ഫൊറോനാ ദേവാലയത്തിന്റെ ധന ശേഖരണാർത്ഥം പ്രശസ്ത സിനിമ താരം സ്വാസിക, ഗായകൻ അഫ്‌സൽ എന്നിവരുടെ നേതൃത്വത്തിൽ നിരവധി കലാകാരമ്മാരും, കലാകാരികളും അണിനിരക്കുന്ന 'സ്പാർക് ഓഫ് കേരള' എന്ന മെഗാ ഷോ സെപ്തം. 27-ാംതീയതി ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് യോങ്കേഴ്‌സിലുള്ള ലിങ്കൺ ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു.
പ്രസ്തുത പരിപാടിയുടെ സ്‌പോൺസർഷിപ്പ് കിക്കോഫ് ആഗസ്റ്റ് 31-ാം തീയതി ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം ദേവാലയ പാരിഷ് ഹാളിൽ വച്ച്, വികാരി റവ. ഫാ. കുര്യാക്കോസ് വടാന നിർവഹിച്ചു.വിവിധ സ്‌പോൺസർമ്മാരിൽ നിന്നും ചെക്കുകൾ വികാരി അച്ചൻ ഏറ്റുവാങ്ങി.
ഡാൻസ്, മ്യൂസിക്, കോമഡി എന്നിവ കോർത്തിണക്കിക്കൊണ്ടുള്ള ഈ സ്റ്റേജ് ഷോ ഏതു പ്രായക്കാർക്കും ആസ്വദിക്കാവുന്ന പ്രോഗ്രാമാണെന്ന് ഭാരവാഹികൾ അറിയിച്ചു. ബ്രോങ്ക്‌സ് ദേവാലയത്തിന്റെ ധനശേഖരണാർത്ഥം നടത്തുന്ന സ്റ്റേജ് ഷോയിൽ പരസ്യങ്ങൾ നൽകുന്നതിനും സ്‌പോൺസർ ചെയ്യുന്നതിനുമുള്ള അവസരം ഉണ്ട്. പരിപാടിയെപ്പറ്റി കൂടുതൽ വിവരങ്ങൾക്ക് കൈക്കാരൻമാരെ ബന്ധപ്പെടുക.
ഷൈജു കളത്തിൽ 914-330-7378, മാത്യു അടാട്ട് 914-563-3196, ഡെന്നി കല്ലുകളം 914-446-9555
അഡ്രസ്: ലിങ്കൺ ഹൈസ്‌കൂൾ, 375 നീലാൻഡ് അവന്യൂ, യോങ്കേഴ്‌സ്, ന്യൂയോർക്ക്, 10704
ടിക്കറ്റ് വാങ്ങുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു :
https://www.tickettailor.com/events/stthomassyromalabarcatholicchurch1/1839053
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്