വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും വീണ്ടും കൂടിക്കാഴ്ച നടത്താന്‍ സമ്മതിച്ചെന്ന് വൈറ്റ് ഹൗസ്. ചര്‍ച്ചകള്‍ തുടരാന്‍ തീരുമാനമായെങ്കിലും തിയതി തീരുമാനിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു.
ഇരു നേതാക്കളും സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഏഷ്യ-പസഫിക് സമ്മേളനത്തിനിടെയാണ് കഴിഞ്ഞ ദിവസ കൂടിക്കാഴ്ച നടത്തിയിരുന്നത്. സൈനിക മേഖലയിലെ ആശയവിനിമയങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ഇരു നേതാക്കളും സമ്മതിക്കുകയും ചെയ്തു.
ഒരു വര്‍ഷത്തിനിടെ ആദ്യമായി യുഎസ്-ചൈന പ്രസിഡന്റുമാര്‍ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. തായ്‌വാന്‍ വിഷയവും ശാന്ത സമുദ്രത്തിലെ ചൈനീസ് കടന്നുകയറ്റവും യുഎസിന് മുകളിലൂടെ ചൈന ചാരബലൂണ്‍ പറത്തിയതും അടക്കമുള്ള വിവാദങ്ങള്‍ മൂലം ബന്ധം ഏറ്റവും മോശം സ്ഥിതിയില്‍ നില്‍ക്കുന്ന സമയമാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്