ചൈനീസ് സ്റ്റീലിന് മൂന്നിരട്ടി നികുതി ചുമത്താൻ ബൈഡന്റെ നീക്കം

APRIL 18, 2024, 8:48 AM

വാഷിംഗ്‌ടൺ: ചൈനീസ് സ്റ്റീലിനും അലൂമിനിയത്തിനുമുള്ള താരിഫ് മൂന്നിരട്ടിയാക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച്  യു.എസ്. 

അതോടൊപ്പം യുഎസ് സ്റ്റീൽ  ജാപ്പനീസ് കമ്പനി ഏറ്റെടുക്കുന്നത് തടയുമെന്നും പെൻസിൽവാനിയയിൽ സ്റ്റീൽ തൊഴിലാളികളോട് നടത്തിയ പ്രസംഗത്തിൽ യുഎസ് പ്രസിഡന്റ് ബൈഡൻ വാഗ്ദാനം ചെയ്തു. .

പിറ്റ്സ്ബർഗിലെ യുണൈറ്റഡ് സ്റ്റീൽ വർക്കേഴ്സ് യൂണിയൻ ആസ്ഥാനം സന്ദർശിച്ചപ്പോഴായിരുന്നു ബൈഡൻ തന്റെ  പദ്ധതിയെക്കുറിച്ച് പറഞ്ഞത്.

vachakam
vachakam
vachakam

അമേരിക്കയുടെ നട്ടെല്ലാണ് ഉരുക്ക് വ്യവസായമെന്നും പൂർണ്ണമായും അമേരിക്കൻ ഉടമസ്ഥതയിൽ സ്റ്റീൽ വ്യവസായത്തെ  നിലനിർത്തുമെന്നും അദ്ദേഹം  വാഗ്ദാനം ചെയ്തു. 

യുഎസ് സ്റ്റീൽ 14.9 ബില്യൺ ഡോളറിന് ജപ്പാനിലെ നിപ്പോൺ സ്റ്റീൽ ഏറ്റെടുക്കുമെന്ന് റിപോർട്ടുകൾ പുറത്ത് വന്നുകൊണ്ടിരിക്കെയാണ് പ്രതികരണം. കരാറിനെ എതിർക്കുമെന്ന് ബൈഡൻ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

അതോടൊപ്പം ചൈനീസ് സ്റ്റീൽ, അലൂമിനിയം ഇറക്കുമതിക്ക് നിലവിലുള്ള 7.5% താരിഫ് നിരക്ക് മൂന്നിരട്ടിയാക്കുന്നത് പരിഗണിക്കാൻ പ്രസിഡൻ്റ്  തൻ്റെ വ്യാപാര പ്രതിനിധിയോട് ആവശ്യപ്പെട്ടു

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam