മിഷിഗൺ ആണവ നിലയം പുനരാരംഭിക്കുന്നതിന് 1.5 ബില്യൺ ഡോളർ വായ്പ പ്രഖ്യാപിച്ചു ബൈഡൻ ഭരണകൂടം 

MARCH 28, 2024, 7:19 AM

മിഷിഗൺ ആണവ നിലയം പുനരാരംഭിക്കുന്നതിന് ബൈഡൻ ഭരണകൂടം ബുധനാഴ്ച 1.5 ബില്യൺ ഡോളർ വായ്പ പ്രഖ്യാപിച്ചതായി റിപ്പോർട്ട്. ഇൻഫ്ലേഷൻ റിഡക്ഷൻ ആക്ട് ഫണ്ടുകൾ ഉപയോഗിച്ച് ഊർജ്ജ വകുപ്പിൻ്റെ ലോൺ പ്രോഗ്രാമിൻ്റെ ഓഫീസ് മുഖേനയുള്ള വായ്പ, കവർട്ട് ടൗൺഷിപ്പിലെ പാലിസേഡ്സ് ആണവനിലയം പുനരാരംഭിക്കാൻ ഹോൾടെക്കിനെ അനുവദിക്കും എന്നാണ് പുറത്തു വരുന്ന വിവരം.

അതേസമയം ന്യൂക്ലിയർ റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചാൽ, അടച്ചുപൂട്ടിയ ആണവനിലയം പുനഃസ്ഥാപിക്കുന്നതിൻ്റെ ആദ്യ ഉദാഹരണമായിരിക്കും യു.എസ്. പ്ലാൻ്റ് ഏകദേശം 1977 മുതൽ 2022 വരെ ആണ് പ്രവർത്തിച്ചത്. 2007-ൽ ലൂസിയാന ആസ്ഥാനമായുള്ള ഒരു യൂട്ടിലിറ്റി പ്ലാന്റ് ഏറ്റെടുത്തു. 

പ്ലാന്റ് തിരികെ പ്രവർത്തനം ആരംഭിക്കുമ്പോൾ  800-മെഗാവാട്ട് പാലിസേഡ്സ് പ്ലാൻ്റ് കുറഞ്ഞത് 2051-ഓടെയെങ്കിലും വൈദ്യുതി ഉൽപ്പാദിപ്പിക്കുമെന്ന് ഊർജ വകുപ്പ് പ്രതീക്ഷിക്കുന്നു. സംസ്ഥാന നിയമസഭയും 150 ഡോളർ ഇതിനായി അനുവദിച്ചിട്ടുണ്ട്. ഭരണകൂടവും മിഷിഗൺ സംസ്ഥാനവും പ്ലാന്റ് 2025 അവസാനത്തോടെ പുനരാരംഭിക്കുക എന്ന ലക്ഷ്യത്തിൽ ആണ് പ്രവർത്തിക്കുന്നത്.

vachakam
vachakam
vachakam

“ആണവോർജ്ജം നമ്മുടെ ഏറ്റവും വലിയ കാർബൺ രഹിത വൈദ്യുതി സ്രോതസ്സാണ്, ഇത് രാജ്യത്തുടനീളമുള്ള 100,000 തൊഴിലവസരങ്ങളെ നേരിട്ടും ലക്ഷക്കണക്കിന് തൊഴിലവസരങ്ങളെ പരോക്ഷമായും പിന്തുണയ്ക്കുന്നു,” എന്ന് മിഷിഗൺ മുൻ ഗവർണറായ എനർജി സെക്രട്ടറി ജെന്നിഫർ ഗ്രാൻഹോം പ്രസ്താവനയിൽ പറഞ്ഞു. 

"പ്ലാന്റ് തുറന്നാൽ, അമേരിക്കൻ ചരിത്രത്തിൽ വിജയകരമായി പുനരാരംഭിച്ച ആദ്യത്തെ ആണവ നിലയമായിരിക്കും പാലിസേഡ്സ്, ഇത് 363 മില്യൺ ഡോളറിൻ്റെ പ്രാദേശിക സാമ്പത്തിക വളർച്ച സൃഷ്ടിക്കുകയും മിഷിഗനെ ശുദ്ധമായ ഊർജ്ജത്തിൻ്റെ ഭാവിയിലേക്ക് നയിക്കാൻ സഹായിക്കുകയും ചെയ്യും," എന്നും മിഷിഗൺ ഗവർണർ ഗ്രെച്ചൻ വിറ്റ്മർ (ഡി) പ്രസ്താവനയിൽ പറഞ്ഞു. 2035ഓടെ 100 ശതമാനം പുനരുപയോഗിക്കാവുന്ന ഇലക്ട്രിക്കൽ ഗ്രിഡ് എന്ന ലക്ഷ്യം ബൈഡൻ ഭരണകൂടം നിശ്ചയിച്ചിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam