ഗാർലൻഡ്, ടെക്‌സസ്: ഡാളസിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററിന്റെ (ICEC) 2025 വർഷത്തെ വാർഷിക പൊതുയോഗം മാർച്ച് 28, ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് ഗാർലൻഡിലെ സെന്ററിൽ വെച്ച് നടന്നു. സംഘടനയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ എടുത്തു. പ്രസിഡന്റ് മാത്യു നൈനാൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി തോമസ് ഈശോ റിപോർട്ടും ട്രഷറർ നെബു കുരിയാക്കോസ് ഓഡിറ്റ് ചെയ്ത വാർഷിക കണക്കുകളും യോഗത്തിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷത്തെ സെന്ററിന്റെ പ്രവർത്തനങ്ങൾ അംഗങ്ങൾ വിലയിരുത്തി.
2026 സാമ്പത്തിക വർഷത്തേക്കുള്ള പുതിയ ബജറ്റ് നിർദ്ദേശം പൊതുയോഗം ചർച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു. ഐ.സി.ഇ.സി, കേരള അസോസിയേഷൻ ഓഫ് ഡാളസ് എന്നിവ സംയുക്തമായി നടത്തുന്ന 2026ലെ പരിപാടികളുടെ കലണ്ടർ യോഗത്തിൽ പ്രകാശനം ചെയ്തു.
സെന്ററിലെ നിരവധി ലൈഫ് മെമ്പർമാർ യോഗത്തിൽ സംബന്ധിച്ചു. സംഘടനയുടെ പുരോഗതിക്കായി അംഗങ്ങൾ വിവിധ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മനുഷ്യരാശിക്ക് ഭീഷണിയായേക്കാം; പുതിയ AI മോഡലിന്റെ റിലീസ് തടഞ്ഞ് ആന്ത്രോപിക്
അമിത മദ്യപാനവും ജോലിയിലെ അച്ചടക്കമില്ലായ്മയും; പദവി തെറിക്കുമെന്ന ഭീതിയില്‍ കാഷ് പട്ടേല്‍
പ്രഥമ മലയാളി സന്യാസിനീ സംഗമത്തിന് ഷിക്കാഗോയിൽ വർണ്ണാഭമായ തുടക്കം
ബൈബിൾ പാരായണത്തിൽ പങ്കെടുക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്; വിവാദങ്ങൾക്കിടെ വാഷിംഗ്ടണിൽ പുതിയ നീക്കം