ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ പ്രസിഡന്റും എഴുത്തുകാരനുമായ അമ്പഴക്കാട്ട് ശങ്കരന്റെ 'ഹൃദയപക്ഷ ചിന്തകൾ' (ലേഖന സമാഹാരം) എന്ന ഏറ്റവും പുതിയ പുസ്തകത്തിന്റെ പ്രകാശനം ഡാളസ്, ടെക്‌സസിൽ വെച്ച് നടന്ന ലാന പതിനാലാം ദൈ്വവാർഷിക സമ്മേളന ഉദ്ഘാടനവേദിയിൽ വെച്ച് ജനനി എഡിറ്റർ ജെ. മാത്യൂസ് ലാന മുൻ പ്രസിഡന്റ് ജോൺ മാത്യുവിന് നൽകിക്കൊണ്ട് നിർവഹിച്ചു. 12 രാഷ്ട്രീയസാമുഹ്യ ലേഖനങ്ങൾ അടങ്ങിയ ലേഖനസമാഹാരത്തിന് അവതാരിക എഴുതിയിട്ടുള്ളത് പ്രശസ്ത നോവലിസ്റ്റും, കഥാകൃത്തും, വയലാർ അവാർഡ് ജേതാവുമായ ഇ. സന്തോഷ് കുമാറാണ്.
പുലിറ്റ്‌സർ
ബുക്‌സ് പ്രസിദ്ധീകരിച്ച വഴിയമ്പലം (നോവൽ), കൊടുക്കാക്കടം (കഥാസമാഹാരം)
എന്നീ രണ്ടു പുസ്തകങ്ങൾക്കുശേഷം നിധി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന
മുന്നാമത്തെ പുസ്തകമാണ് ഹൃദയപക്ഷ ചിന്തകൾ. ഈ മൂന്ന് പുസ്തകങ്ങളുടെ കോപ്പികൾ
വാങ്ങാനാഗ്രഹിക്കുന്ന അമേരിക്കയിലുള്ളവർ [email protected] എന്ന
ഇമെയിലിലൂടെ ബന്ധപ്പെടുക. ഇന്ത്യയിൽ താമസിക്കുന്നവർക്ക് നിധി ബുക്‌സിനേയും
(കണ്ണൂർ, [email protected]) പുലിറ്റ്‌സർ ബുക്‌സിനേയും (കൊടുങ്ങല്ലൂർ,
തൃശ്ശൂർ ജില്ല, +91 98958 19562) സമീപിക്കാവുന്നതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
