2027 കെ. എച്ച്. എൻ. എ. കൺവെൻഷനായി ഫ്‌ളോറിഡയിലെ എല്ലാ ഹിന്ദു സംഘടനകളും ഒറ്റക്കെട്ടായി മുന്നോട്ട്

JUNE 12, 2025, 8:30 AM

ഹൈന്ദവ ദർശനങ്ങളും ഭാരതീയ മൂല്യങ്ങളും അമേരിക്കൻ ഐക്യനാടുകളിൽ പ്രചരിപ്പിക്കാൻ  25 വർഷങ്ങൾക്കു മുൻപ് സ്വർഗീയ സ്വാമി സത്യാനന്ദ സരസ്വതിയുടെ അനുഗ്രഹാശിർവാദത്തോടെ രൂപം കൊണ്ട കെ.എച്ച്.എൻ.എ.യുടെ പതിനാലാമതു കൺവെൻഷൻ നടത്തുവാൻ അമേരിക്കയിലെ കേരളമെന്ന്  മലയാളികൾ വിശേഷിപ്പിക്കുന്ന, നമ്മുടെ സ്വപ്നഭൂമിയും സമുദ്രതീര വിനോദ കേന്ദ്രങ്ങളുടെ കേദാര ഭുമിയുമായ ഫ്‌ളോറിഡയിലെ വിവിധ ഹിന്ദു സംഘടനകൾ തയ്യാറെടുക്കുന്നു. 2013ൽ ആണ് ഇതിനു മുമ്പ് ആനന്ദൻ നിരവേൽ, സുരേഷ് നായർ, വിനോദ് നായർ എന്നിവരുടെ നേതൃത്വത്തിൽ സൗത്ത് ഫ്‌ളോറിഡയിലെ മയാമിയിൽ വച്ച് കെ. എച്ച്. എൻ. എ. കൺവെൻഷൻ നടന്നത്. ഓരോ കൺവെൻഷനുകളും പുതിയ നഗരങ്ങളിലേക്ക് വരണമെന്നുള്ള സത്യാനന്ദ സരസ്വതി സ്വാമിജിയുടെ നിർദ്ദേശാനുസരണം സെൻട്രൽ ഫ്‌ളോറിഡയിലെ പ്രമുഖ നഗരമായ ഒർലാണ്ടോയിൽ  വെച്ച് കൺവെൻഷൻ നടത്തുവാനാണ് ഫ്‌ളോറിഡയിലെ ഹിന്ദു സംഘടന പ്രതിനിധികൾ സംയുക്തമായി നിർദ്ദേശിച്ചത്. അമേരിക്കയിലെ തന്നെ ഏറ്റവും നല്ല വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ഒർലാണ്ടോയിൽ താരതമ്യേന കുറഞ്ഞ രെജിസ്‌ട്രേഷൻ ഫീസിലും കുറഞ്ഞ വിമാന ടിക്കറ്റിലും അമേരിക്കയിൽ എമ്പാടുമുള്ള  ഹിന്ദു മലയാളികൾക്ക് ഒത്തു ചേരാനുള്ള അസുലഭ അവസരമൊരുക്കുക എന്നതാണ് ഫ്‌ളോറിഡയിലുള്ള സംഘാടക സമിതി ലക്ഷ്യമിടുന്നത്. ഒർലാണ്ടോയിൽ നടത്തുന്ന ഹൈന്ദവ സംഗമം കുടുംബ പങ്കാളിത്തം കൊണ്ടും കാര്യപരിപാടികൾ കൊണ്ടും ഏറ്റവും മികച്ചതായിരിക്കും അതിന്റെ ആവേശത്തിലാണ് ഫ്‌ളോറിഡയിലെമ്പാടുമുള്ള ഹിന്ദു അസോസിയേഷനുകളും പ്രവർത്തകരും.

ഈ കഴിഞ്ഞ ഫെബുവരിയിൽ 22ന് കെ. എച്ച്. എൻ. എ.യുടെ സിൽവർ ജൂബിലി കൺവെൻഷൻ 'വിരാട്  25'ന് മുന്നോടിയായി നടന്ന കെ. എച്ച്. എൻ. എ. ഫ്‌ളോറിഡ റീജിയണൽ ശുഭാരംഭത്തിൽ 600ൽ പരം ഫ്‌ളോറിഡയിലെ ഹിന്ദു കുടുബാംഗങ്ങളെയും ഹൈന്ദവ സംഘടനാ പ്രവർത്തകരെയും പങ്കെടുപ്പിച്ചു വിജയിപ്പിച്ചതും, കെ. എച്ച്. എൻ. എ.യുടെ ഗ്ലോബൽ ഹിന്ദു കൺവെൻഷന്റെ വിളംബരമാക്കാൻ ഫ്‌ളോറിഡയിലെ ഹൈന്ദവ സംഘടനാ പ്രവർത്തകർക്ക് സാധിച്ചിച്ചിരുന്നു. രാവിലെ 11 മണി മുതൽ വെകുന്നേരം 7.30 വരെ തുടർച്ചയായ പരിപാടികളോടെ നടത്തിയ റീജിയണൽ  ശുഭാരംഭത്തിന്റെ വിജയം പകർന്നു നൽകിയ ആത്മവിശ്വാസം ഫ്‌ളോറിഡയിലെ മുഴുവൻ ഹിന്ദു അസോസിയേഷനുകളെയും (Kerala Hindus of South Florida, Ayyappa Bhajan of south Florida, Association of Tampa Hindu malayalee, Orlando Hindu Malayalee, Jacksonville Malayalee Hindsu) പ്രവർത്തകരെയും ആവേശഭരിതരാക്കുകയും കൺവെൻഷനായി മുന്നിട്ടിറങ്ങി പ്രവർത്തിക്കാൻ കൂടുതൽ ഊർജ്ജം പകർന്നു നൽകുകയും ചെയ്തു. .


vachakam
vachakam
vachakam

2027 ലെ കെ. എച്ച്. എൻ. എ.യുടെ കൺവെൺവെൻഷനിൽ അമേരിക്കയിലെ കേരളം എന്നറിയപ്പെടുന്ന ഫ്‌ളോറിഡ പരമ്പരാഗത ആചാരങ്ങൾ വറ്റാതെ പുനരാവിഷ്‌കരിക്കുന്നതോടൊപ്പം വിനോദ സഞ്ചാരത്തിനും മികച്ച അവസരമൊരുക്കും. റ്റാമ്പാ അയ്യപ്പക്ഷേത്രവും, ഒർലാണ്ടോയിലുള്ള ഒഴിവുകാല വിനോദ സാദ്ധ്യതകളും പ്രയോജനപ്പെടുത്തുന്നതിനോടൊപ്പം മയാമി, കീ വെസ്റ്റ് ബീച്ചുകളും, ആഡംബരകപ്പൽ യാത്രയുടെ മനോഹാരിതയും ആസ്വദിച്ചു മടങ്ങുന്നതിനും കെ. എച്ച്. എൻ. എ. സെൻട്രൽ ഫ്‌ളോറിഡാ കൺവെൻഷനിലൂടെ എല്ലാവർക്കും സാധ്യമാകും.

2027ൽ നടക്കാനിരിക്കുന്ന കൺവെൻഷന്റെ വിജയത്തിനായി ആസൂത്രിതമായ പദ്ധതികൾ ഇതിനകം തന്നെ രൂപംകൊണ്ടു തുടങ്ങി. മാർഗനിർദ്ദേശത്തിനും, പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുകയും ചെയ്യുന്നതിനായി മെമ്പർമാരുടെയും നിലവിലെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിന്റെയും, ബോർഡ് ഓഫ് ട്രസ്റ്റീസിന്റെയും, റീജിയണൽ വൈസ് പ്രസിഡന്റ്മാരുടെയും, സ്റ്റേറ്റ് കോർഡിനേറ്റർമാരുടെയും അങ്ങേയറ്റം പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ഒരു ടീം ഇതിനകം സജ്ജമായിരിക്കുന്നു. അമേരിക്കൻ ഹിന്ദു സമൂഹത്തിന് അഭിമാനിക്കുവാൻ കഴിയുന്ന കൺവെൻഷനും രണ്ടു വർഷത്തെ പ്രവർത്തനങ്ങളും ഉറപ്പു നൽകിക്കൊണ്ട് കെ.എച്ച്.എൻ.എ അംഗങ്ങളുടെ സഹായവും പിന്തുണയും ഫ്‌ളോറിഡാ ഹിന്ദു സംഘടനകൾ ഒറ്റക്കെട്ടായി അഭ്യർത്ഥിക്കുന്നു. 2025 ആഗസ്ത് 17 മുതൽ 20 വരെ അറ്റ്‌ലാന്റിക് സിറ്റിയിൽ നടക്കുന്ന വിരാട് 25 കൺവെൻഷനിൽ എല്ലാവരും പങ്ക് ചേരണമെന്ന് ഇതോടൊപ്പം അഭ്യർത്ഥിക്കുന്നു.


vachakam
vachakam
vachakam

സുരേഷ്  നായർ / ബിനീഷ് വിശ്വം / അരുൺ ഭാസ്‌ക്കർ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam