കോസ്റ്റാറിക്ക: കോസ്റ്റാറിക്കയിലെ പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ ഗബ്രിയേല ചാവരിയ (28), കാമുകൻ ജോർജ്ജ് ഐസക് (30) എന്നിവരെ വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുമ്പോൾ അജ്ഞാതർ വെടിവെച്ചു കൊലപ്പെടുത്തി.
ജൂലൈ 4നായിരുന്നു സംഭവം. അർധരാത്രിയോടെ വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം ഇവർക്കുനേരെ വെടിയുതിർക്കുകയായിരുന്നു.
പ്രതികാരം തീർക്കാനുള്ള ശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
ഇൻസ്റ്റാഗ്രാമിലും ടിക് ടോക്കിലുമായി ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഗബ്രിയേലയ്ക്ക് 9 വയസ്സുള്ള ഒരു മകളുണ്ട്. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
