ടെന്നസി: ടെന്നസിയിലെ മെംഫിസില്‍ നടന്ന വെടിവയ്പ്പില്‍ നാല് സ്ത്രീകള്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പ്രതിയെന്ന് സംശയിക്കുന്നയാളെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തി.
ശനിയാഴ്ച വൈകുന്നേരമാണ് വെടിവെപ്പ് നടന്നത്. ഏകദേശം 9:22 നാണ് വെടിവയ്പ്പുണ്ടായെന്ന റിപ്പോര്‍ട്ട് ലഭിച്ചതെന്നും ഉദ്യോഗസ്ഥര്‍ ഉടനെ സ്ഥലത്തെത്തിയതായും മെംഫിസ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
'അന്വേഷണത്തില്‍, അടുത്തിടെ നടന്ന മറ്റ് രണ്ട് വെടിവെപ്പ് കേസുമായി ഈ സംഭവത്തിന് ബന്ധമുണ്ടെന്നും ഒരേ പ്രതി തന്നെയാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്നും കണ്ടെത്തി,' പോലീസ് പറഞ്ഞു.
52കാരനായ മാവിസ് ക്രിസ്റ്റ്യന്‍ ജൂനിയര്‍ ആണ് പ്രതിയെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി. ഞായറാഴ്ച പുലര്‍ച്ചെ 3:30 ന് ഇയാളെ വെടിയേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ സ്വയം വെടിവച്ചതാണെന്നാണ് പൊലീസ് പറയുന്നത്.
ക്രിസ്റ്റ്യന്റെ ഫോട്ടോ പൊലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. 2017ലെ വെള്ള നിറത്തിലുള്ള ഷെവര്‍ലെ മാലിബു കാറിലാണ് ഇയാള്‍ സഞ്ചരിച്ചതെന്നും പൊലീസ് അറിയിച്ചിരുന്നു.
ഈ വാഹനമോ ഇയാളെയോ കണ്ടാല്‍ ഉടന്‍ 911 എന്ന നമ്പറില്‍ വിളിക്കണമെന്ന് അറിയിച്ച് പോലീസ് പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. 'ഈ വ്യക്തിയെ കണ്ടാല്‍ സമീപിക്കുകയോ ഇടപെടുകയോ ചെയ്യരുത്, ഇയാള്‍ സായുധനും അങ്ങേയറ്റം അപകടകാരിയുമാണെന്ന് പൊലീസ് അറിയിച്ചിരുന്നു.
ഹോവാര്‍ഡ് ഡ്രൈവില്‍ ഒരു സ്ത്രീയെയും വാറിംഗ്ടണ്‍ റോഡില്‍ മറ്റൊരു സ്ത്രീയെയും വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.
ഫീല്‍ഡ് ലാര്‍ക്ക് റോഡില്‍ മറ്റ് രണ്ട് സ്ത്രീകളും വെടിയേറ്റ് കൊല്ലപ്പെട്ടു. സംഭവ സ്ഥലത്തുണ്ടായിരുന്ന മൂന്നാമത്തെ സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. വെടിവയ്പ്പിന് ഗാര്‍ഹിക പീഡന സംഭവവുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്