ഫ്‌ളോറിഡ: ഫ്‌ളോറിഡ ആസ്ഥാനമായുള്ള കരീബിയന്‍ പ്രിന്‍സസ് എന്ന ക്രൂയിസ് കപ്പലില്‍ 115 പേര്‍ക്ക് നൊറോവൈറസ് ബാധിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ 102 യാത്രക്കാരും 13 ജീവനക്കാരും ഉള്‍പ്പെടുന്നു. കപ്പലിലുണ്ടായിരുന്നവര്‍ക്ക് പ്രധാനമായും ഛര്‍ദ്ദി, വയറിളക്കം എന്നീ ലക്ഷണങ്ങളാണ് അനുഭവപ്പെട്ടത്.
ഏപ്രില്‍ 28 ന് ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡേലില്‍ നിന്നാണ് 13 ദിവസത്തെ യാത്ര ആരംഭിച്ചത്. കപ്പല്‍ മെയ് 11 ന് ഫ്‌ളോറിഡയിലെ പോര്‍ട്ട് കനാവറലില്‍ തിരിച്ചെത്തും. കപ്പലിലെ യാത്രക്കാരില്‍ 3 ശതമാനത്തിലധികം പേര്‍ക്ക് അസുഖം ബാധിച്ചതോടെയാണ് സിഡിസി ഇതൊരു 'ഔട്ട്‌ബ്രേക്ക്' ആയി പ്രഖ്യാപിച്ചത്. കപ്പലിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും രോഗം ബാധിച്ചവരെ ഐസൊലേഷനില്‍ പാര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എന്താണ് നൊറോവൈറസ്?
വളരെ വേഗത്തില്‍ പടരുന്ന ഒരു വൈറസാണിത്. മലിനമായ ആഹാരത്തിലൂടെയോ വെള്ളത്തിലൂടെയോ അല്ലെങ്കില്‍ രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയോ ആണ് ഇത് പടരുന്നത്. ക്രൂയിസ് കപ്പലുകള്‍ പോലുള്ള ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ ഇത് വേഗത്തില്‍ പടരാന്‍ സാധ്യതയുണ്ട്.
ഈ വര്‍ഷം ക്രൂയിസ് കപ്പലുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നാലാമത്തെ രോഗ ബാധയാണിത്. കപ്പല്‍ തുറമുഖത്ത് എത്തിയ ശേഷം വിപുലമായ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
