ന്യൂയോർക്കിൽ 11വയസ്സുകാരൻ വെടിവെപ്പിൽ  കൊല്ലപ്പെട്ട സംഭവം: 13വയസ്സുകാരൻ അറസ്റ്റിൽ

OCTOBER 13, 2025, 9:06 AM

ന്യൂയോർക്ക്: ന്യൂയോർക്കിലെ ഒരു വീടിനുള്ളിൽ 11 വയസ്സുകാരനെ വെടിവച്ചുകൊന്ന കേസിൽ 13 വയസ്സുള്ള ഒരു ആൺകുട്ടിയെ അറസ്റ്റ് ചെയ്ത് രണ്ടാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി.

ന്യൂയോർക്ക് നഗരത്തിന് ഏകദേശം 60 മൈൽ വടക്ക് സ്ഥിതി ചെയ്യുന്ന ന്യൂബർഗിലെ  184 നോർത്ത് മില്ലർ സ്ട്രീറ്റിൽ  വ്യാഴാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം. ന്യൂബർഗ് പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ വെള്ളിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ, വെടിയേറ്റ് മരിച്ച യുവാവിനെ പോലീസ് കണ്ടെത്തി.

കുട്ടികൾ തോക്കുമായി കളിക്കുമ്പോൾ വെടിയേറ്റതാണെന്ന നിഗമനം. കൊല്ലപ്പെട്ട കുട്ടിയും പ്രതിയും തമ്മിൽ ബന്ധമില്ല. ഈ ദുഃഖകരമായ സംഭവം സ്‌കൂൾ സമൂഹത്തെ ഏറെ ബാധിച്ചതായും സൈക്കോളജിക്കൽ സഹായം ഒരുക്കിയതായും അധികൃതർ അറിയിച്ചു.

vachakam
vachakam
vachakam

പി പി ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam