ഒഹായോ: ഒഹായോയിലെ ബീവര്‍ക്രീക്കില്‍ വാള്‍മാര്‍ട്ടിലുണ്ടായ വെടിവപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഡെയ്ടണിന് കിഴക്കുള്ള ഒരു റീട്ടെയില്‍ സ്റ്റോറിലാണ് സംഭവം. വിവരമറിഞ്ഞ് ബീവര്‍ക്രീക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ഉടനടി സ്ഥലത്തെത്തി.
ഭീഷണി ഒഴിവാക്കിയതായി അധികൃതര്‍ സ്ഥിരീകരിച്ചു, 'കെട്ടിടം സുരക്ഷിതമാക്കിയിട്ടുണ്ട്. ഇപ്പോള്‍ സജീവമായ ഭീഷണിയൊന്നുമില്ലെന്ന് പൊലീസ് സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. സംഭവത്തില്‍ പരിക്കേറ്റ മൂന്ന് പേരെ സോയിന്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.
സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വെടിവയ്പ്പിന് ശേഷം കനത്ത പോലീസ് സാന്നിധ്യമാണ് പ്രദേശത്തുള്ളത്. നിരവധി പൊലീസ് പട്രോള്‍ കാറുകള്‍ വാള്‍മാര്‍ട്ടിന് ചുറ്റും നിലയുറപ്പിച്ചിട്ടുണ്ട്. വെടിവെപ്പിനെക്കുറിച്ചോ കൊല്ലപ്പെട്ടവരെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്