സാംസങ് ഗാലക്‌സി എസ് 25 സീരീസിന്റെ ഫാൻ എഡിഷൻ മോഡലായ ഗാലക്‌സി എസ് 25 എഫ്ഇ പുറത്തിറക്കി. ഇന്ത്യൻ ഉപയോക്താക്കളുടെ കാത്തിരിപ്പിന് വിരാമമിട്ടാണ് ഈ ലോഞ്ച്. പുതിയ ഫോണിന് 120Hz AMOLED ഡിസ്‌പ്ലേ, 4,900mAh ബാറ്ററി, എക്‌സിനോസ് 2400 പ്രോസസർ, ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 8 എന്നിവയുണ്ട്. വൺപ്ലസ് 13എസ്, പിക്‌സൽ 9എ, ഐഫോൺ 16ഇ, വിവോ എക്‌സ്200 എഫ്ഇ എന്നിവയുമായി എസ്25 എഫ്ഇ മത്സരിക്കും.
ഫീച്ചറുകൾ
സാംസങ് ഗാലക്‌സി എസ്25 എഫ്ഇയിൽ 120 ഹെർട്‌സ് റിഫ്രഷ് റേറ്റും 1900 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസുമുള്ള 6.7 ഇഞ്ച് എഫ്‌എച്ച്‌ഡി+ ഡൈനാമിക് അമോൾഡ് 2 എക്‌സ് ഡിസ്‌പ്ലേയാണുള്ളത്. ഫോണിന് ഗ്ലാസ് ഫിനിഷും അലുമിനിയം ഫ്രെയിമും ഉണ്ട്. 7.4 എംഎം കനവും 190 ഗ്രാം ഭാരവുമുണ്ട്. 45 വാട്‌സ് വയർഡ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 4,900 എംഎഎച്ച് ബാറ്ററിയുമായാണ് ഗാലക്‌സി എസ്25 എഫ്‌ഇ വരുന്നത്.
അനുയോജ്യമായ അഡാപ്റ്റർ ഉപയോഗിച്ച് ഏകദേശം 30 മിനിറ്റിനുള്ളിൽ ഫോൺ 65 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് സാംസങ് പറയുന്നു. ഈ അഡാപ്റ്റർ കമ്പനി പ്രത്യേകം വിൽക്കുന്നു. 4 എൻഎം പ്രോസസിനെ അടിസ്ഥാനമാക്കിയുള്ള എക്‌സിനോസ് 2400 പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇത് ഗാലക്‌സി എ24, ഗാലക്‌സി എസ്24+ എന്നിവയിൽ കാണുന്ന അതേ എസ്ഒസി ആണ്. സാംസങ് ഗാലക്‌സി എസ്25 എഫ്ഇ ഫോൺ ഒരു ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തോടെയാണ് വരുന്നത്.
ഒഐഎസ് ഉള്ള 50 എംപി പ്രൈമറി ഷൂട്ടർ, 12 എംപി അൾട്രാ-വൈഡ്-ആംഗിൾ ലെൻസ്, 3x ഒപ്റ്റിക്കൽ സൂമും ഒഐഎസ് ഉം ഉള്ള 8 എംപി 3x ടെലിഫോട്ടോ ലെൻസ് ക്യാമറയാണിത്. ആൻഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയുള്ള സാംസങിന്‍റെ ഏറ്റവും പുതിയ വൺ യുഐ 8-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. കൂടാതെ ഗാലക്‌സി എസ്25നുള്ള സോഫ്റ്റ്‌വെയർ പിന്തുണാ നയത്തിന് സമാനമായി ഗാലക്‌സി എസ്25 എഫ്ഇയ്‌ക്കായി 7 വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും സുരക്ഷാ പാച്ചുകളും സാംസങ് വാഗ്‌ദാനം ചെയ്യുന്നു .
വില
സാംസങ് ഗാലക്‌സി എസ്25 എഫ്ഇ അതിന്‍റെ മുൻഗാമിയുടെ അതേ വിലയിൽ ആരംഭിക്കുന്നു. ഗാലക്‌സി എസ്25 എഫ്ഇയുടെ 8 ജിബി റാം/128 ജിബി സ്റ്റോറേജ് വേരിയന്‍റിന് 59,999 രൂപയും 256 ജിബി മോഡലിന് 65,999 രൂപയും, ടോപ്പ്-എൻഡ് 512 ജിബി മോഡലിന് 77,999 രൂപയും ആണ് വില.
ലോഞ്ച് ഓഫറുകളുടെ ഭാഗമായി 256 ജിബി മോഡൽ വാങ്ങുന്നവർക്ക് 512 ജിബി വേരിയന്‍റിലേക്ക് സൗജന്യ അപ്‌ഗ്രേഡ് നൽകുമെന്ന് സാംസങ് വാഗ്‌ദാനം ചെയ്യുന്നു. കൂടാതെ 5,000 രൂപയുടെ ബാങ്ക് ക്യാഷ്ബാക്കും 24 മാസം വരെ നോ-കോസ്റ്റ് ഇഎംഐയും അവർക്ക് ലഭിക്കും. നേവി, ജെറ്റ്ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്