ഓരോ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴും ഒരു കൂട്ടം പെര്‍മിഷനുകള്‍ അഥവാ അനുമതികള്‍ ഈ ആപ്പുകള്‍ ചോദിച്ച് വാങ്ങാറുണ്ട്.
ആപ്പിള്‍ ഐഫോണിലെ ചില സെറ്റിങ്സ് പ്രയോജനപ്പെടത്തി ചില ആപ്പ് ഡെവലപ്പര്‍മാര്‍ നിങ്ങള്‍ സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റ്, യാത്ര ചെയ്യുന്ന സ്ഥലം ഉള്‍പടെയുള്ള വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന പ്രൊഫൈലുകള്‍ വില്‍പനചരക്കാക്കുന്നു.
നിയമപരമായാണ് ഈ വിവരശേഖരണം നടക്കുന്നത്. കാരണം നിയമം നിര്‍ദേശിക്കുന്നതനുസരിച്ച് ഈ വിവരശേഖരണം ഉപഭോക്താവിന് വേണ്ടെന്ന് വെക്കാനുള്ള ഓപ്ഷനുകള്‍ നല്‍കിയാണ് ആപ്പുകള്‍ ഇത് ചെയ്യുന്നത്.
എന്നാല്‍ ആപ്പുകളുടെ ഈ രഹസ്യ നിരീക്ഷണം നിര്‍ത്തലാക്കുന്നതിനുള്ള സെറ്റിങ്സ് തങ്ങളുടെ ഫോണിലുണ്ടെന്ന് മിക്ക ഉപഭോക്താക്കള്‍ക്കും അറിയില്ല. ആപ്പുകളുടെ നിരീക്ഷണം ഒഴിവാക്കുന്നതിനുള്ള ഓപ്ഷനുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ആഡ് ട്രാക്കിങ്
ഓരോ ആപ്പുകളിലും ഉപഭോക്താക്കള്‍ എന്തെല്ലാം ചെയ്യുന്നുണ്ട് എന്ന് അതിന്റെ ഡെവലപ്പര്‍മാര്‍ക്ക് അറിയാന്‍ സാധിക്കും എന്നതില്‍ യാതൊരു സംശയവും വേണ്ട. എന്നാല്‍ അതിന് പുറമെ വെബ് സെര്‍ച്ച്, ലൊക്കേഷന്‍ ഉള്‍പ്പടെ ഉപഭോക്താക്കളുടെ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അവര്‍ ശേഖരിക്കുന്നുണ്ട്. ഈ വിവരങ്ങള്‍ മറ്റ് കമ്പനികളുമായി പങ്കുവെക്കുകയോ വില്‍ക്കുകയോ ചെയ്യുന്നുണ്ടാവാം.
ഐഫോണില്‍ സെറ്റിങ്‌സ് തുറന്ന്, അതില്‍ Privacy & Security > യില്‍ Tracking തിരഞ്ഞെടുക്കുക. ഇതില്‍ ഫോണിലെ ആപ്പുകളുടെ പട്ടിക കാണാം. അതില്‍ ഓരോന്നും തിരഞ്ഞെടുത്ത് ഓഫ് ചെയ്യാം.
സിഗ്നിഫിക്കന്റ് ലൊക്കേഷന്‍
നിങ്ങള്‍ സന്ദര്‍ശിക്കുന്ന ഇടങ്ങള്‍ ഏതെല്ലാമെന്ന വിവരം ഐഫോണില്‍ ശേഖരിക്കപ്പെടുന്നുണ്ട്. നാവിഗേഷനും മാപ്പ് ശുപാര്‍ശകളും വേഗത്തിലാക്കുന്നതിന് വേണ്ടിയാണെന്നാണ് ഇതില്‍ ആപ്പിളിന്റെ വിശദീകരണം. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി മാപ്പില്‍ ചില യാത്രാ നിര്‍ദേശങ്ങള്‍ ലഭിച്ചേക്കാം.
ഇത് ഒഴിവാക്കാന്‍ Settings-Privacy & Security- Location Services- Sysetm Services- Significant Locations ഓപ്റ്റ് ഔട്ട് ചെയ്യുകയും നിലവിലെ ഡേറ്റ നീക്കം ചെയ്യുകയും ചെയ്യുക. ഇത് ചെയ്താല്‍ നിങ്ങള്‍ക്ക് വരുന്ന നാവിഗേഷന്‍ നിര്‍ദേശങ്ങള്‍ നിങ്ങളുടെ വ്യക്തിഗത താത്പര്യങ്ങള്‍ അനുസരിച്ചുള്ളതാവില്ല.
ലൊക്കേഷന്‍ ട്രാക്കിങ്
ജിപിഎസ് ബ്ലൂടൂത്ത്, വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍, സെല്ലുലാര്‍ ടവര്‍ ലൊക്കേഷന്‍ എന്നിവയെല്ലാം പ്രയോജനപ്പെടുത്തിയാണ് ഫോണിന്റെ ലൊക്കേഷന്‍ കണ്ടെത്തുന്നത്. ആപ്പുകള്‍ ഉപയോഗിക്കുന്ന സമയത്തും ആപ്പിള്‍ ലൊക്കേഷന്‍ ശേഖരിക്കുന്നുണ്ട്.
ആപ്പ്‌സ്റ്റോര്‍, ആപ്പിള്‍ മ്യൂസിക്, ആപ്പിള്‍ ടിവി, ബുക്‌സ് ഉള്‍പ്പടെയുള്ള സ്റ്റോക്ക് ആപ്പുകള്‍ ഇതിനായി പ്രയോജനപ്പെടുത്തുന്നുണ്ട്. നാവിഗേഷന്‍ ആപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ നിങ്ങളുടെ ലൊക്കേഷന്‍ ആവശ്യമുണ്ടാവാം. ലൊക്കേഷന്‍ സെറ്റിങ്‌സ് മാറ്റേണ്ടത് ഇങ്ങനെ.
Settings > Privacy & Security > Location Servicse ഓരോ ആപ്പുകളുടേയും ലൊക്കേഷന്‍ പെര്‍മിഷന്‍ ഓഫ് ചെയ്യാന്‍ ഇവിടെ സൗകര്യമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്