സ്‌പോട്ടിഫൈയില്‍ ഇനി ചാറ്റ് ചെയ്യാം; പുതിയ ഫീച്ചറെത്തി 

AUGUST 31, 2025, 11:05 PM

സ്‌പോട്ടിഫൈയില്‍ ഇനി മറ്റുള്ളവര്‍ക്ക് സന്ദേശങ്ങളും അയക്കാം. അതിനായി പുതിയ ഡയറക്ട് മെസേജിങ് സേവനം അവതരിപ്പിക്കുകയാണ് സ്‌പോട്ടിഫൈ.

പുതിയ അപ്‌ഡേറ്റിലുടെ മറ്റ് മെസേജിങ് ആപ്പുകളെ പോലെ തന്നെ എതെങ്കിലും ഒരു വ്യക്തിയുമായുള്ള സ്വകാര്യ ചാറ്റിലോ ഗ്രൂപ്പ് ചാറ്റിലോ സന്ദേശങ്ങള്‍ അയക്കാനും മ്യൂസിക് ട്രാക്കുകള്‍ പങ്കുവെക്കാനും സാധിക്കും. 

പാട്ട് അയച്ചു കൊടുക്കാനും, കൂടാതെ അതിൻ്റെ ഓപ്പം ഒരു കുറിപ്പ് വെക്കാനും സാധിക്കും. മ്യൂസിക് ട്രാക്ക് മാത്രമല്ല പ്ലേലിസ്റ്റും പങ്കുവെക്കാം. 

vachakam
vachakam
vachakam

പ്രീമിയം ഉപഭോക്താക്കള്‍ക്കും, സൗജന്യ ഉപഭോക്താക്കള്‍ക്കും ആന്‍ഡ്രോയിഡിലും ഐഒഎസിലും ഈ ഫീച്ചര്‍ ലഭിക്കും. ഈ അപ്‌ഡേറ്റ് ഘട്ടം ഘട്ടമായാണ് സ്‌പോട്ടിഫൈ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.

അതിനാല്‍ തന്നെ ചിലപ്പോള്‍ നിങ്ങളുടെ ഫോണില്‍ ഈ ഫീച്ചര്‍ ലഭിക്കണം എന്നില്ല. തുടക്കത്തില്‍ ചില രാജ്യങ്ങളില്‍ മാത്രമാണ് ഈ ഫീച്ചര്‍ നൽകിയിരിക്കുന്നത്. കാരണം ഈ ഫീച്ചറിന്റെ പ്രവര്‍ത്തനം വിലയിരുത്തേണ്ടതുണ്ട്. ശേഷം പ്രശ്‌നങ്ങള്‍ പരിഹരിച്ച് മറ്റിടങ്ങളിലേക്കും ഈ ഫീച്ചര്‍ എത്തും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam