ഇന്റർനെറ്റില്ലാതെ വാട്‌സ്ആപ്പ് കോളുകൾ ചെയ്യാം! വിപ്ലവം സൃഷ്ടിച്ച് ഗൂഗിൾ പിക്സൽ 10 സീരീസ് 

AUGUST 26, 2025, 4:16 AM

ഗൂഗിൾ തങ്ങളുടെ ഏറ്റവും പുതിയ പിക്സൽ 10 സീരീസ് സ്മാർട്ട്‌ഫോണുകൾ ആഗോളതലത്തിൽ പുറത്തിറക്കി.  നവീകരിച്ച ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും സഹിതമാണ് പുതിയ ഗൂഗിൾ പിക്സൽ 10 സീരീസിന്‍റെ വരവ്. ഏറ്റവും വലിയ ഫീച്ചർ  മൊബൈൽ നെറ്റ്‌വർക്കോ വൈ-ഫൈ കണക്ഷനോ ഇല്ലാതെ വാട്ട്‌സ്ആപ്പ് കോളുകൾ ചെയ്യാനുള്ള കഴിവാണ്. സ്മാർട്ട്‌ഫോൺ ചരിത്രത്തിൽ ഇത് ആദ്യമാണ്.

ഇന്റർനെറ്റ് ഇല്ലാതെ വാട്ട്‌സ്ആപ്പ് കോൾ, എങ്ങനെ?

ഗൂഗിളിന്റെ ഔദ്യോഗിക എക്‌സ് പോസ്റ്റ് അനുസരിച്ച്, പിക്‌സൽ 10 സീരീസ് ഉപയോക്താക്കൾക്ക് സാറ്റലൈറ്റ് കണക്റ്റിവിറ്റി വഴി വാട്ട്‌സ്ആപ്പ് ഓഡിയോ, വീഡിയോ കോളുകൾ ചെയ്യാൻ കഴിയും. അതായത്, നെറ്റ്‌വർക്ക് ഇല്ലാതെ വിദൂര പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുകയോ അടിയന്തര ഘട്ടങ്ങളിൽ നെറ്റ്‌വർക്ക് കവറേജ് ഇല്ലാത്ത സാഹചര്യത്തിൽ കുടുങ്ങിപ്പോകുകയോ ചെയ്‌താൽ, ഈ സേവനം ഒരു ജീവൻ രക്ഷിക്കും. ഇത് ഉപയോക്താക്കളെ വാട്ട്‌സ്ആപ്പിൽ മറ്റുള്ളവരുമായി ബന്ധം നിലനിർത്താൻ അനുവദിക്കുന്നു.

vachakam
vachakam
vachakam

 എന്തൊക്കെയാണ് വ്യവസ്ഥകൾ?

സാറ്റലൈറ്റ് കണക്റ്റിവിറ്റി പിന്തുണയ്ക്കുന്ന ടെലികോം ഓപ്പറേറ്റർമാർ ഉള്ള പ്രദേശങ്ങളിൽ മാത്രമേ ഈ സവിശേഷത പ്രവർത്തിക്കൂ എന്ന് ഗൂഗിൾ വ്യക്തമാക്കി. ഇന്ത്യയിൽ, ഈ സൗകര്യം ഇതുവരെ പൂർണ്ണമായി ലഭ്യമല്ല. എന്നിരുന്നാലും, ഭാവിയിൽ സാറ്റലൈറ്റ് അധിഷ്ഠിത സേവനങ്ങൾ ആരംഭിക്കുന്നതിന് ബിഎസ്എൻഎൽ ഇതിനകം അനുമതി നൽകിയിട്ടുണ്ട്. അത് ശരിയാണെങ്കിൽ, ഈ വിപ്ലവകരമായ സവിശേഷത ഉടൻ തന്നെ ഇന്ത്യൻ ഉപയോക്താക്കൾക്കും ലഭ്യമാകും.

പിക്‌സൽ 10 ന്റെ പ്രത്യേകതകൾ 

vachakam
vachakam
vachakam

സാറ്റ്‌ലൈറ്റ് വഴി വാട്‌സ്ആപ്പ് ഓഡിയോ, വീഡിയോ കോളിംഗ് സാധ്യമാക്കുന്ന ലോകത്തിലെ ആദ്യത്തെ സ്‌മാർട്ട്‌ഫോൺ നിരയാണ് പിക്‌സൽ 10 സീരീസ്. ഇതുവരെ, സാറ്റ്‌ലൈറ്റ്-സജ്ജീകരിച്ച സ്‍മാർട്ട്‌ഫോണുകൾ എസ്ഒഎസ് സന്ദേശമയയ്‌ക്കൽ, പരിമിതമായ കോളിംഗ് പോലുള്ള ഫീച്ചറുകൾ മാത്രമേ പിന്തുണച്ചിരുന്നുള്ളൂ.

പിക്‌സൽ 10 ഉപയോഗിച്ച്, ഈ കണക്റ്റിവിറ്റി ഓപ്ഷൻ വാഗ്‌ദാനം ചെയ്യുന്ന ആദ്യത്തെ ജനപ്രിയ ആപ്പായി വാട്‌സ്ആപ്പ് മാറുന്നു. പിക്‌സല്‍ 10, പിക്‌സല്‍ 10 പ്രോ, പിക്‌സല്‍ 10 പ്രോ എക്‌സ്എല്‍, പിക്‌സല്‍ 10 പ്രോ ഫോള്‍ഡ് എന്നിവയാണ് ഗൂഗിളിന്‍റെ പത്താം തലമുറ ഫോണ്‍ ശ്രേണിയിലുള്ളത്.

ബേസ് മോഡലില്‍ ആദ്യമായി ട്രിപ്പിള്‍ റിയര്‍ ക്യാമറ, പ്രോ മോഡലുകളില്‍ കൂടുതല്‍ വലിയ ബാറ്ററി, എല്ലാ മോഡലുകളിലും പുത്തന്‍ ചിപ്പ്, വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യം എന്നിവ ഗൂഗിള്‍ പിക്‌സല്‍ 10 സീരീസിന്‍റെ പ്രത്യേകതയാണ്. പിക്‌സൽ 10-നൊപ്പം പിക്‌സൽ വാച്ച് 4 എൽടിഇയിൽ അടിയന്തര സാഹചര്യങ്ങൾക്കായി സാറ്റ്‌ലൈറ്റ് കണക്റ്റിവിറ്റിയും ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam