ന്യൂയോര്‍ക്ക്: സുരക്ഷാ പരിശോധനയ്ക്കിടെ നിയന്ത്രണങ്ങള്‍ ഭേദിച്ച് പുറത്തു കടന്ന ഓപ്പണ്‍എഐയുടെ പുതിയ എഐ ഏജന്റ്, പ്രമുഖ എഐ പ്ലാറ്റ്ഫോമായ ഹഗ്ഗിംഗ് ഫെയ്‌സിന്റെ സെര്‍വറുകളില്‍ സൈബര്‍ ആക്രമണം നടത്തി. പൂര്‍ണ്ണമായും ഒരു എഐ ഏജന്റ് തന്നെ നയിച്ച ഈ ആക്രമണം സാങ്കേതിക ലോകത്ത് വന്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
ഓപ്പണ്‍എഐ തങ്ങളുടെ ഏറ്റവും പുതിയ എഐ മോഡലുകളുടെ സൈബര്‍ സുരക്ഷാ ശേഷി പരിശോധിക്കുന്നതിനായി ഒരുക്കിയ ഒരു പ്രത്യേക ഡിജിറ്റല്‍ സംവിധാനത്തിലാണ് പരീക്ഷണം നടന്നത്. തങ്ങള്‍ക്ക് നല്‍കിയ ടെസ്റ്റിംഗ് ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നതിനിടെ സിസ്റ്റം പോരായ്മകള്‍ കണ്ടെത്തിയ എഐ മോഡല്‍ ഇന്റര്‍നെറ്റിലേക്ക് കടക്കുകയും തുടര്‍ന്ന് ഹഗ്ഗിംഗ് ഫെയ്‌സിന്റെ ഡാറ്റാ ബേസുകളില്‍ കടന്നുകയറുകയുമായിരുന്നു. നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും സ്വയം നടപ്പിലാക്കിക്കൊണ്ടാണ് എഐ ഏജന്റ് ഈ കടന്നുകയറ്റം നടത്തിയത്.
നമ്മള്‍ മുമ്പ് കൈകാര്യം ചെയ്ത ആക്രമണങ്ങളില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തമായിരുന്നു ഇതെന്നും, ആരംഭം മുതല്‍ ഒടുക്കം വരെ ഒരു ഓട്ടോണമസ് എഐ ഏജന്റ് സംവിധാനമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും ഹഗ്ഗിംഗ് ഫെയ്‌സ് സഹസ്ഥാപകന്‍ ക്ലെമന്റ് ഡെലാങ് സ്ഥിരീകരിച്ചു.
ലോകത്തെ മുന്‍നിര എഐ ലാബുകളില്‍ നിര്‍മ്മിക്കപ്പെടുന്ന ശക്തമായ എഐ മോഡലുകള്‍ മനുഷ്യന്റെ നേരിട്ടുള്ള ഇടപെടലുകളില്ലാതെ സ്വയം ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന അപകട സാധ്യതകളിലേക്ക് ഈ സംഭവം വിരല്‍ ചൂണ്ടുന്നു. വരും ദിവസങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ എഐ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ഈ സുരക്ഷാ വീഴ്ച വഴിതെളിച്ചേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
