ഓപ്പൺഎഐ ആജീവനാന്ത ചാറ്റ്ജിപിടി സബ്‌സ്‌ക്രിപ്‌ഷൻ പരിഗണിക്കുന്നതായി റിപ്പോർട്ട്

MAY 13, 2025, 2:13 AM

ഓപ്പൺഎഐ  ചാറ്റ്ജിപിടി എഐ ചാറ്റ്ബോട്ടിന്റെ സബ്സ്ക്രിപ്ഷൻ മോഡലിൽ കാര്യമായ മാറ്റം വരുത്താൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഒറ്റത്തവണ ഫീസായി ചാറ്റ്ജിപിടിയുടെ പ്രീമിയം സവിശേഷതകളിലേക്ക് ഉപയോക്താക്കൾക്ക് പ്രവേശനം നൽകുന്ന ഒരു ലൈഫ് ടൈം സബ്സ്ക്രിപ്ഷൻ പ്ലാൻ ആരംഭിക്കാനാണ് നീക്കം.

ഇത്, പ്രതിവാര സബ്സ്ക്രിപ്ഷൻ ഓപ്ഷനോടൊപ്പം, ഉപയോക്താക്കൾ എഐ സേവനങ്ങൾ ആക്സസ് ചെയ്യുന്ന രീതിയും പണമടയ്ക്കുന്ന രീതിയും മാറ്റിയേക്കാം. സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമായ എക്‌സിലെ ഒരു പോസ്റ്റിൽ എഐ ടിപ്‌സ്റ്റർ M1 (M1Astra) ചാറ്റ്ജിപിടി ആപ്പിന്റെ ഏറ്റവും പുതിയ ബിൽഡിൽ നിന്നുള്ള കോഡിന്‍റെ സ്ട്രിംഗുകൾ പങ്കിട്ടു. കമ്പനി പരിഗണിക്കുന്ന സാധ്യമായ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഈ കോഡിംഗ് വെളിപ്പെടുത്തി.

മൊബൈൽ, ഡെസ്ക്ടോപ്പ് ആപ്പിലെ “Get Plus” ഓപ്ഷനിൽ ടാപ്പ് ചെയ്യുമ്പോൾ ഉപയോക്താക്കൾ കാണുന്ന പേജാണിത്. ഈ പേജ് നിലവിൽ ഉപയോക്താക്കൾക്ക് പ്രതിമാസം 20 ഡോളർ (ഏകദേശം 1,700 രൂപ) ന് പ്രതിമാസ സബ്സ്ക്രിപ്ഷൻ വാങ്ങാനോ വാർഷിക പ്ലാൻ തിരഞ്ഞെടുക്കാനോ അനുവദിക്കുന്നു.

vachakam
vachakam
vachakam

കോഡ് സ്ട്രിംഗുകളിൽ വീക്കിലി, ലൈഫ് ടൈം പ്ലാനുകളെക്കുറിച്ച് പരാമർശങ്ങളുണ്ട്. മറ്റ് വിശദാംശങ്ങളൊന്നും പരാമർശിച്ചിട്ടില്ല. വിലയും ഇപ്പോൾ അജ്ഞാതമായി തുടരുന്നു. കൂടാതെ, വരാനിരിക്കുന്ന ഏതെങ്കിലും പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളെക്കുറിച്ച് കമ്പനിയിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. ഈ പ്ലാനുകൾ വെറും ഫില്ലറുകൾ മാത്രമാണെന്നും ഫ്രണ്ട്-എൻഡിൽ കാണിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഓപ്പൺ എഐ ഈ പ്ലാനുകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, കമ്പനിയുടെ ഭാവി വിലനിർണ്ണയ തന്ത്രത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക്  ഈ കണ്ടെത്തൽ കാരണമായിട്ടുണ്ട്. നിലവിൽ, ഓപ്പൺഎഐ പ്രതിമാസ, വാർഷിക പ്ലസ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. പ്രതിമാസം 20 ഡോളർ (ഏകദേശം 1,700 രൂപ) ചിലവാകും. എങ്കിലും പുതുതായി കണ്ടെത്തിയ സ്ട്രിംഗ് കോഡുകളിൽ പ്രതിവാര, ആജീവനാന്ത സബ്‌സ്‌ക്രിപ്‌ഷൻ ഓപ്ഷനുകൾ മാത്രമേ പരാമർശിക്കുന്നുള്ളൂ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam