സ്‌ക്രീനില്‍ നോക്കി സമയം കളയേണ്ട, ആവശ്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കും; ഓപ്പണ്‍ എഐ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു

APRIL 28, 2026, 12:12 PM

ന്യൂയോര്‍ക്ക്: സ്വന്തമായി സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിക്കാനൊരുങ്ങി ഓപ്പണ്‍ എഐ. ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാനും, ആപ്പിളിന്റെ മുന്‍ ഐക്കോണിക് ഡിസൈനര്‍ ജോണി ഐവും ചേര്‍ന്നാണ് പുതിയ എഐ സ്മാര്‍ട്ട്‌ഫോണ്‍ വികസിപ്പിക്കുന്നത്. നിലവിലുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് വ്യത്യസ്തമായി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് മുന്‍ഗണന നല്‍കുന്ന ഒരു വിപ്ലവകരമായ ഉപകരണമാണ് ഇവര്‍ ലക്ഷ്യമിടുന്നത്.

ഈ സംരംഭത്തിനായി ഏകദേശം 1 ബില്യണ്‍ ഡോളര്‍ വരെ നിക്ഷേപം സമാഹരിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സോഫ്റ്റ്ബാങ്ക് ഇതില്‍ വലിയൊരു തുക നിക്ഷേപിച്ചേക്കാമെന്നും സൂചനയുണ്ട്. പരമ്പരാഗത ഫോണുകളിലെ 'ആപ്പുകള്‍ക്ക്' പകരം എഐയുമായി നേരിട്ട് സംവദിക്കാന്‍ കഴിയുന്ന രീതിയിലായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. സ്‌ക്രീനില്‍ നോക്കി സമയം കളയുന്നതിന് പകരം, ഉപയോക്താവിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന ഒരു സഹായിയായിട്ടായിരിക്കും ഇത് പ്രവര്‍ത്തിക്കുക.

ഇതൊരു സാധാരണ ഫോണ്‍ ആയിരിക്കുമോ അതോ വെയറബിള്‍ വിഭാഗത്തിലുള്ള പുതിയൊരു ഉപകരണമായിരിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എങ്കിലും, ടെക് ലോകം വലിയ പ്രതീക്ഷയോടെയാണ് ഇതിനെ നോക്കിക്കാണുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam