മൈക്രോസോഫ്റ്റ് കോപൈലറ്റ് ഇനിമുതല്‍ ചിരിച്ചുകൊണ്ട് സംസാരിക്കും

JULY 26, 2025, 12:56 PM

മൈക്രോസോഫ്റ്റിന്റെ എഐ അധിഷ്ഠിത ചാറ്റ് ബോട്ടായ കോപൈലറ്റിന് മുഖം അവതരിപ്പിച്ചു. കോപൈലറ്റ് ലാബ്സിന്റെ ആദ്യ പ്രിവ്യൂവിലാണ് ഈ പുതിയ മുഖം അവതരിപ്പിച്ചിരിക്കുന്നത്. മധുരപലഹാരമായ മാര്‍ഷ്മെലോയുടെ രൂപത്തിലാണ് ഈ അവതാര്‍ ഒരുക്കിയത്.

തത്സമയ മുഖഭാവങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിവുണ്ട് ഇതിന്. ശബ്ദ സംഭാഷണത്തിനിടെ ചിരിക്കാനും തലയാട്ടാനും മറ്റ് മുഖഭാവങ്ങള്‍ കാണിക്കാനും സാധിക്കും. കോപൈലറ്റിന്റെ വെബ് വേര്‍ഷനിലാണ് ഈ ഫീച്ചര്‍ നിലവില്‍ ലഭിക്കുക. വിന്‍ഡോസിലേക്കും മൊബൈല്‍ ആപ്പിലേക്കും ഇത് അവതരിപ്പിക്കുമോ എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. കോ പൈലറ്റിന്റെ വോയ്സ് മോഡിലാണ് ഈ ഫീച്ചര്‍ ലഭിക്കുക. കോപൈലറ്റിനോട് ഹായ് പറഞ്ഞാല്‍. ശബ്ദത്തില്‍ മറുപടി പറയുന്നതിനൊപ്പം മുഖത്ത് ചിരിവരുന്നതും കാണാം.

മുസ്തഫ സുലൈമാന്റെ നേതൃത്വത്തിലുള്ള മൈക്രോസോഫ്റ്റിന്റെ എഐ ടീം കോപൈലറ്റിനെ വ്യക്തിഗത സംഭാഷണങ്ങള്‍ക്കുള്ള എഐ അസിസ്റ്റന്റാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. കോപൈലറ്റിന് ഒരു സ്ഥിരമായ വ്യക്തിത്വമും സാന്നിധ്യവും ഒപ്പം അത് ജീവിക്കുന്ന ഒരു മുറിയുമുണ്ടാവുമെന്നും അതിന് പ്രായമാകുമെന്നും ഒരു പരിപാടിയ്ക്കിടെ മുസ്തഫ പറഞ്ഞിരുന്നു.

നിലവില്‍ യുഎസ്, യുകെ, കാനഡ എന്നിവിടങ്ങളിലെ ചിലയാളുകള്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ ലഭിക്കുക. മറ്റ് രാജ്യങ്ങളില്‍ എപ്പോള്‍ എത്തും എന്നതില്‍ വ്യക്തതയില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam