തേർഡ് പാർടി ഫാക്ട് ചെക്കിങ് പ്രോഗ്രാം നിർത്തി മെറ്റ. പകരം മാർച്ച് 18 മുതൽ അമേരിക്കയിലെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ത്രെഡുകൾ എന്നിവയിലുടനീളം കമ്മ്യൂണിറ്റി നോട്ടുകളുടെ പൈലറ്റ് ലോഞ്ച് മെറ്റ പ്രഖ്യാപിച്ചു
മെറ്റ മൂന്നാം കക്ഷി വസ്തുതാ പരിശോധനാ പരിപാടി ക്രൗഡ്-സോഴ്‌സ്ഡ് കമ്യൂണിറ്റി നോട്ട്സ് സമീപനത്തിലേക്ക് മാറുമെന്ന് ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു.
2016ൽ ആണ് സ്വതന്ത്രമായ(മൂന്നാം കക്ഷി) വസ്തുത പരിശോധന പ്രോഗ്രാം ഫെയ്സ്ബുക് ആരംഭിച്ചത്. വ്യാജവാർത്ത, നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ പരിശോധിക്കുന്നതിനും നീക്കം ചെയ്യുന്നതിനും ലക്ഷ്യമിട്ടാണ് കമ്പനി ഈ സംവിധാനം ആരംഭിച്ചത്. സ്വതന്ത്ര വസ്തുത പരിശോധകരെ( ഫാക്ട് ചെക്കേഴ്സ്) ഏൽപ്പിക്കുകയായിരുന്നു ഇത്രയും നാൾ ഫെയ്സ്ബുക് ചെയ്തിരുന്നത്.
എന്താണ് കമ്യൂണിറ്റി നോട്സ് സംവിധാനം
ഗൂഗിള്‍ കോൺട്രിബ്യൂട്ടർ പ്രോഗ്രാമിലേതുപോലെ, അല്ലെങ്കിൽ മെറ്റ കമ്യൂണിറ്റി സംവിധാനത്തിലേതുപോലെ കമ്യൂണിറ്റി റേറ്റിങ് നടത്താൻ ആഗ്രഹമുള്ള ആര്‍ക്കും സൈൻ അപ് ചെയ്ത്, തിരുത്തലുകൾ കുറിപ്പുകളായി നൽകാം. ഒരു സ്ഥാപനം റേറ്റിങ് നടത്തുന്നതിനു പകരം ക്രൗഡ് സോഴ്സിങ് സംവിധാനമാണ് ഉപയോഗിക്കുന്നത്.
ഇത്തരത്തിൽ കോൺട്രിബ്യൂട്ടറാകുന്നയാളുടെ കുറിപ്പുകൾ സഹായകരമല്ലെന്ന് ഭൂരിഭാഗം ആളുകൾ രേഖപ്പെടുത്തിയാൽ ഈ പ്രോഗ്രാമിൽ തുടരാനും കഴിയില്ല.തെറ്റായ വിവരങ്ങളെന്ന ലേബലുകൾ വ്യാജ വാർത്തകൾക്കു നൽകുന്നതും ഒഴിവാക്കും.
തുടർന്നു Readers added context എന്ന ലേബലിലായിരിക്കും പ്രചരിക്കുന്ന പോസ്റ്റുകളുടെ താഴെയായിരിക്കും ഈ വിവരം ലഭ്യമാകുക. ഒരു വാർത്ത വ്യാജമാണെന്നു അത് കാണുന്ന ആൾക്കു കുറിപ്പായി നൽകാൻ കഴിയുമെന്ന് സാരം.
മൂന്ന് ആപ്പുകളിലുമായി യുഎസിലെ ഏകദേശം 200,000 കോൺട്രിബ്യൂട്ടർമാർ ഇതുവരെ സൈൻ അപ് ചെയ്തിട്ടുണ്ട് , കൂടാതെ പ്രോഗ്രാമിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വെയിറ്റ്‌ലിസ്റ്റ് തുറന്നിരിക്കും. എന്നാൽ തുടക്കത്തിൽ ഉള്ളടക്കത്തിൽ കുറിപ്പുകൾ ദൃശ്യമാകില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്