സോഷ്യല്‍ മീഡിയ വിപ്ലവത്തിന്റെ കാലത്താണ് ഇന്ന് നാം ജീവിക്കുന്നത്. മുതിര്‍ന്നവരെക്കാള്‍ കൂടുതല്‍ ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ക്ക് അടിമപ്പെടുന്നത് കൗമാരക്കാരാണ്. അവരെ നിയന്ത്രിക്കാന്‍ പലപ്പോഴും മാതാപിതാക്കള്‍ക്ക് കഴിയാറില്ല. ഈ സാഹചര്യത്തിൽ, കുട്ടികളുടെ ഇൻസ്റ്റാഗ്രാം ഉപയോഗം നിയന്ത്രിക്കാൻ ആവശ്യമായ 4 ടൂളുകൾ പരിചയപ്പെടാം
ടേക്ക് എ ബ്രേക്ക് ഫീച്ചര്‍
നിങ്ങൾ ഇൻസ്റ്റാഗ്രാമിൽ സ്ക്രോൾ ചെയ്യുമ്പോൾ എത്ര സമയം കടന്നുപോകുന്നുവെന്ന് നിങ്ങൾക്ക് മനസ്സിലാകില്ല. ഇൻസ്റ്റാഗ്രാമിൽ സമയം ചെലവഴിക്കുന്നതിൽ നിന്ന് ഒരു ഇടവേള എടുക്കാൻ നിങ്ങളെ ഓർമ്മിപ്പിക്കുന്ന ഒരു സംവിധാനമാണിത്. ഒരു നിശ്ചിത സമയത്തിൽ കൂടുതൽ നിങ്ങൾ ഇൻസ്റ്റാഗ്രാമിൽ സ്ക്രോൾ ചെയ്യുമ്പോൾ ഇൻസ്റ്റാഗ്രാം തന്നെ ഒരു ഇടവേള എടുക്കാൻ നിങ്ങളെ ഓർമ്മിപ്പിക്കും. ഞങ്ങളുടെ ആവശ്യാനുസരണം സമയപരിധി ഓപ്ഷൻ തിരഞ്ഞെടുക്കാം. തിരഞ്ഞെടുത്ത സമയപരിധിക്ക് ശേഷം, ഒരു ഓർമ്മപ്പെടുത്തൽ സന്ദേശം സ്ക്രീനിൽ ദൃശ്യമാകുകയും ഒരു ഇടവേള എടുക്കാൻ നിങ്ങളെ ഓർമ്മിപ്പിക്കുകയും ചെയ്യും. ഈ സംവിധാനം ഉപയോഗിച്ച്, കൗമാരക്കാരിൽ ഇൻസ്റ്റാഗ്രാം സ്ക്രോളിംഗ് നിയന്ത്രിക്കാൻ കഴിയും.
നൈറ്റ് നഡ്ജ്
രാത്രി വളരെവൈകിയും ഇന്‍സ്റ്റഗ്രാമില്‍ റീലുകളും മറ്റും ആസ്വദിക്കുന്ന കൗമാരക്കാരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇത്തരക്കാരുടെ ഇന്‍സ്റ്റഗ്രാം ഉപയോഗം നിയന്ത്രിക്കാനുള്ള ഫീച്ചറാണ് നൈറ്റ് നഡ്ജ്. രാത്രി വൈകി കുട്ടികള്‍ ഇന്‍സ്റ്റഗ്രാമില്‍ സമയം ചെലവഴിക്കുമ്പോള്‍ നൈറ്റ് നഡ്ജ് ഫീച്ചര്‍ പ്രവര്‍ത്തിക്കും. ശേഷം കൃത്യസമയത്ത് ഉറങ്ങണം എന്ന മുന്നറിയിപ്പ് ഇവര്‍ക്ക് നല്‍കും. ഓരോ പത്ത് മിനിറ്റിനിടയിലും ഈ അറിയിപ്പ് കുട്ടികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കും.
ക്വയറ്റ് മോഡ്
സോഷ്യല്‍ മീഡിയയില്‍ നിന്ന് കൗമാരക്കാരെ നിയന്ത്രിക്കാന്‍ മാതാപിതാക്കളെ സഹായിക്കുന്ന മറ്റൊരു സംവിധാനമാണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ച ക്വയറ്റ് മോഡ്(Quiet mode). ഇന്‍സ്റ്റഗ്രാം ആപ്പില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചറാണിത്. 12 മണിക്കൂര്‍ വരെ നോട്ടിഫിക്കേഷന്‍ മ്യൂട്ട് ചെയ്ത് വെയ്ക്കാന്‍ ഇതിലൂടെ സാധിക്കും. അതിലൂടെ രാത്രി വൈകിയും പഠന സമയത്തും ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്ന കുട്ടികളെ നിയന്ത്രിക്കാന്‍ സാധിക്കും. ക്വയറ്റ് മോഡ് ഓണ്‍ ആക്കുമ്പോള്‍ ഇന്‍ബോക്‌സിലൂടെ ആരെങ്കിലും ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ ക്വയറ്റ് മോഡിലാണെന്ന് അവര്‍ക്ക് ഓട്ടോമാറ്റിക്കായി റിപ്ലെ അയയ്ക്കാനും ഈ ഫീച്ചറിലൂടെ സാധിക്കും.
പാരന്റല്‍ സൂപ്പര്‍വിഷന്‍
കുട്ടികള്‍ അയയ്ക്കുന്നതും അവര്‍ക്ക് ലഭിക്കുന്നതുമായ സന്ദേശങ്ങളെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് കൃത്യമായ ധാരണ ലഭിക്കാന്‍ സഹായിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ഒരു ഫീച്ചറാണ് പാരന്റല്‍ സൂപ്പര്‍വിഷന്‍. നിങ്ങളുടെ കുട്ടികള്‍ എത്രസമയം ഇന്‍സ്റ്റഗ്രാമില്‍ ചിലവഴിക്കുന്നു, ആരോടൊക്കെ ചാറ്റ് ചെയ്യുന്നു തുടങ്ങിയ കാര്യങ്ങള്‍ ഇതിലൂടെ അറിയാന്‍ സാധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്