കസ്റ്റം വൈബ്രേഷന്‍ ഫീച്ചറുമായി ഐഫോൺ; സൈലന്റ് ആയാലും വിളിക്കുന്ന ആളെ തിരിച്ചറിയാം

APRIL 8, 2025, 9:29 AM

 കസ്റ്റം വൈബ്രേഷന്‍ ഫീച്ചറുമായി ഐഫോൺ. അതായത് അത്യാവശ്യഘട്ടങ്ങളിൽ നിങ്ങളുടെ പോക്കറ്റില്‍ സൈലന്റായിക്കിടക്കുന്ന ഫോണ്‍ വൈബ്രേറ്റ് ചെയ്യുന്നത് വഴി വിളിച്ചത് ആരെന്ന് മനസിലാക്കാനുള്ള ഫീച്ചറാണിത്.

ഐഫോണ്‍ ഉപഭോക്താക്കള്‍ അധികം ഉപയോഗപ്പെടുത്താത്തതോ അറിവില്ലാത്തതോ ആയ ഫീച്ചറുകളില്‍ ഒന്നാണ് ഇത്. ഓരോ കോണ്‍ടാക്റ്റിനും പ്രത്യേകം വൈബ്രേഷന്‍ കൊടുത്താല്‍ പോക്കറ്റില്‍ നിന്ന് ഫോണ്‍ എടുക്കാതെ തന്നെ അത് ആരാണെന്ന് മനസിലാക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കും.

എങ്ങനെ സജ്ജീകരിക്കുന്നുവെന്ന് നോക്കാം 

vachakam
vachakam
vachakam

ആദ്യം ഐഫോണിലെ കോണ്‍ടാക്റ്റ് ആപ്പ് തുറക്കുക. നിങ്ങള്‍ക്ക് ഏത് കോണ്‍ടാക്റ്റിനാണോ പ്രത്യേക വൈബ്രേഷന്‍ നല്‍കേണ്ടത് ആ കോണ്‍ടാക്റ്റ് തിരഞ്ഞെടുക്കുക. ഇതിനായി കോണ്‍ടാക്റ്റ് ലിസ്റ്റില്‍ അയാളുടെ പേരില്‍ ടാപ്പ് ചെയ്യുക. ശേഷം മുകളില്‍ വലത് ഭാഗത്തായി കാണുന്ന Edit ബട്ടന്‍ ടാപ്പ് ചെയ്യുക.

തുറന്നുവരുന്ന പേജില്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക. അപ്പോള്‍ Ringtone എന്ന ഓപ്ഷന്‍ കാണാം. അതില്‍ ടാപ്പ് ചെയ്യുക. റിങ്‌ടോണ്‍ കസ്റ്റമൈസ് ചെയ്യാനുള്ള പേജാണ് തുറന്നുവരിക. അതില്‍ Haptics എന്ന ഓപ്ഷന്‍ കാണാം. അതില്‍ ടാപ്പ് ചെയ്യുക.

ഫോണില്‍ ഡിഫോള്‍ട്ട് ഓപ്ഷനാണ് സാധാരണ ഓണ്‍ ആയിക്കിടക്കുക. നിലവിലുള്ള റിങ്‌ടോണിന് അനുസരിച്ചായിരിക്കും ഇതില്‍ വൈബ്രേഷന്‍ അധവാ ഹാപ്റ്റിക്‌സ് പ്രവര്‍ത്തിക്കുക. ഇതല്ലാതെ താഴേക്ക് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ ഐഫോണ്‍ നിര്‍ദേശിക്കുന്ന എട്ടോളം സ്റ്റാന്റേര്‍ഡ് ഹാപ്റ്റിക് ഓപ്ഷനുകള്‍ കാണാം.

vachakam
vachakam
vachakam

ആവശ്യമെങ്കില്‍ ഏതെങ്കിലും തിരഞ്ഞെടുക്കാം. എന്നാല്‍ നിങ്ങള്‍ക്ക് തന്നെ സ്വന്തം ശൈലിയില്‍ പ്രത്യേക താളത്തിലുള്ള വൈബ്രേഷന്‍ നിര്‍മിക്കാനുള്ള സൗകര്യമുണ്ട്.

ഇതിനായി താഴെ കസ്റ്റം സെക്ഷനില്‍ കാണുന്ന Create New Vibration എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അതില്‍ ടാപ്പ് ചെയ്യുമ്പോള്‍ ഒരു ഗ്രേ സ്‌ക്രീന്‍ തുറന്നുവരും. ഇതില്‍ നിങ്ങള്‍ ടാപ്പ് ചെയ്യുന്ന താളത്തില്‍ വൈബ്രേഷനുകള്‍ നിര്‍മിക്കാം.

നിങ്ങളുടെ ടാപ്പുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നത് താഴെ കാണാം. നിങ്ങള്‍ തന്നെ നിര്‍മിക്കുന്ന കസ്റ്റം ഹാപ്റ്റിക്‌സ് ആയതിനാല്‍ പോക്കറ്റില്‍ ഇരുന്ന് ഫോണ്‍ വൈബ്രേറ്റ് ചെയ്യുമ്പോള്‍ അത് തിരിച്ചറിയുക എളുപ്പമാവും. പണ്ട് കാലത്ത് ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന 'മോര്‍സ് കോഡ്' (Morse Code) ശൈലി വേണമെങ്കില്‍ ഇതില്‍ പ്രയോജനപ്പെടുത്താം. റെക്കോര്‍ഡ് ചെയ്യുന്ന വൈബ്രേഷനുകള്‍ വീണ്ടും പ്ലേ ചെയ്യാനുള്ള സൗകര്യമുണ്ട്. ഇഷ്ടമായില്ലെങ്കില്‍ വീണ്ടും റെക്കോര്‍ഡ് ചെയ്യാം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam