ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പ് എക്സ് എഐ വൻ നഷ്ടത്തിലാണെന്ന് റിപ്പോർട്ട്. സെപ്റ്റംബറിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ കമ്പനിക്ക് 1.46 ബില്യൺ ഡോളർ നഷ്ടം നേരിട്ടു. അതിന് മുമ്പുള്ള മൂന്ന് മാസത്തെ കണക്കനുസരിച്ച് (Second quarter) 100 കോടി ഡോളർ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്.
അതേസമയം, നഷ്ടങ്ങൾ വർദ്ധിച്ചിട്ടും, കമ്പനിയുടെ വരുമാനം ഗണ്യമായി മെച്ചപ്പെട്ടു. മുൻ കാലയളവിനെ അപേക്ഷിച്ച് കമ്പനിയുടെ വരുമാനം ഏകദേശം ഇരട്ടിയായി. 2025 സെപ്റ്റംബർ 30 ന് അവസാനിച്ച പാദത്തിൽ കമ്പനി 107 മില്യൺ ഡോളർ വരുമാനം നേടി.
കഴിഞ്ഞ വർഷത്തെ ആദ്യ ഒമ്പത് മാസങ്ങളിൽ 7.8 ബില്യൺ ഡോളർ ചെലവഴിച്ചതായും റിപ്പോർട്ട് പറയുന്നു. ഈ പ്രവണത എഐ മേഖലയിൽ പൊതുവെ നിലനിൽക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എഐ യുടെ ഭാവി സാധ്യതകൾ കണക്കിലെടുത്ത് കമ്പനികൾ അടിസ്ഥാന സൗകര്യ വികസനത്തിനും എഐ സാങ്കേതികവിദ്യ വികസനത്തിനും ധാരാളം പണം ചെലവഴിക്കുന്നുണ്ട്. എന്നിരുന്നാലും, ഓപ്പൺ എഐ ഉൾപ്പെടെയുള്ള കമ്പനികൾക്ക് നിലവിൽ ഇതിൽ നിന്ന് കാര്യമായ വരുമാനം ലഭിക്കുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
