വാഷിംഗ്ടൺ : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ യൂട്യൂബും തമ്മിലുള്ള നിയമയുദ്ധം ഒത്തുതീർന്നു. ട്രംപിന്റെ യൂട്യൂബ് അക്കൗണ്ട് പ്ലാറ്റ്‌ഫോം നിരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഇരുവിഭാഗവും ഒത്തുതീർപ്പിലെത്തി.
2021 ജനുവരി 6-ന് നടന്ന കാപ്പിറ്റോൾ കലാപത്തെത്തുടർന്ന് ട്രംപിന്റെ യൂട്യൂബ് അക്കൗണ്ട് യൂട്യൂബ് നിരോധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വൻ തുക നഷ്ടപരിഹാരം നൽകി ഒത്തുതീർപ്പാക്കാൻ യൂട്യൂബ് സമ്മതിച്ചത്.
ട്രംപിന് 24.5 മില്യൺ ഡോളർ (ഏകദേശം ₹ 204 കോടി ഇന്ത്യൻ രൂപ) നൽകി യൂട്യൂബ് കേസ് അവസാനിപ്പിച്ചത്. സോഷ്യൽ മീഡിയ നിരോധനവുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾക്ക് വഴിവെച്ച ഒരു നിയമപോരാട്ടമാണ് ഇതോടെ ഒത്തുതീർപ്പിലേക്ക് എത്തുന്നത്.
യൂട്യൂബിന്റെ മാതൃസ്ഥാപനമായ ഗൂഗിളും ട്രംപും തമ്മിലാണ് ഒത്തുതീർപ്പ് ഉടമ്പടിയിലെത്തിയത്. 2021 ജനുവരി 6-ന് നടന്ന ക്യാപിറ്റോൾ കലാപത്തിന് പ്രോത്സാഹനം നൽകിയെന്നാരോപിച്ചാണ് യൂട്യൂബും ഫേസ്ബുക്കും അടക്കം പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ട്രംപിന്റെ അക്കൗണ്ടുകൾ ആദ്യം താൽക്കാലികമായും പിന്നീട് സ്ഥിരമായും നിരോധിച്ചത്. അഭിപ്രായ സ്വാതന്ത്ര്യം ലംഘിക്കപ്പെട്ടുവെന്ന് ആരോപിച്ചാണ് ട്രംപ് യൂട്യൂബിനെതിരെ നിയമനടപടിയിലേക്ക് നീങ്ങി.യൂട്യൂബിന് വലിയൊരു തിരിച്ചടിയാണ് ഈ കേസ് നൽകിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്