ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സാമൂഹികമാധ്യമമായ ‘എക്സി’ന് യൂറോപ്യൻ യൂണിയൻ12 കോടി യൂറോ പിഴ ചുമത്തി.
യൂറോപ്യൻ കമ്മീഷൻ പുതുതായി കൊണ്ടുവന്ന ഡിജിറ്റൽ സേവന നിയമം (ഡി.എസ്.എ.) പ്രകാരമുള്ള ആദ്യ പിഴശിക്ഷയാണിത്. ഡിജിറ്റൽ ചട്ടങ്ങൾ ലംഘിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പിഴ
വ്യക്തി, ബ്രാൻഡ്, കമ്പനി, സംഘടന തുടങ്ങിയവയുടെ അക്കൗണ്ടുകൾ യഥാർത്ഥത്തിലുള്ളതുതന്നെ എന്ന് ഉറപ്പിക്കുന്നതിനായി ‘എക്സ്’ നൽകുന്ന നീല ശരിയടയാളം ഉൾപ്പെടെ പല കാര്യങ്ങളും കമ്മീഷന്റെ സുതാര്യതാ ചട്ടങ്ങൾക്ക് അനുസൃതമല്ല എന്ന് കണ്ടെത്തിയിരുന്നു.
2023 ഡിസംബറിലാണ് യൂറോപ്യൻ യൂണിയൻ ‘എക്സി’നെതിരേ ഡി.എസ്.എ. പ്രകാരമുള്ള അന്വേഷണം ഔദ്യോഗികമായി ആരംഭിച്ചത്. ചട്ടലംഘനം നടന്നിട്ടുണ്ട് എന്ന് 2024 ജൂലായിൽ കമ്മീഷൻ കണ്ടെത്തുകയും അതിനുശേഷമാണ് ഇപ്പോൾ പിഴ ചുമത്തിയിരിക്കുന്നത്.
2022-ൽ ‘ട്വിറ്റർ’ കമ്പനി ഇലോൺ മസ്‌ക് ഏറ്റെടുത്ത ശേഷം ‘നീല ശരിയടയാളം’ നൽകുന്ന പ്രക്രിയയിൽ വരുത്തിയ മാറ്റമാണ് പിഴയ്ക്ക് പ്രധാന കാരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
