വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി മെറ്റ മൂന്ന് പ്രധാന സവിശേഷതകൾ അവതരിപ്പിച്ചു. ഗ്രൂപ്പ് അംഗങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന മെമ്പർ ടാഗ്, ടൈപ്പ് ചെയ്ത വാക്കുകൾ സ്റ്റിക്കറുകളാക്കി മാറ്റുന്ന ടെക്സ്റ്റ് സ്റ്റിക്കറുകൾ, കൃത്യമായ ഇവന്റ് ഓർമ്മപ്പെടുത്തലുകൾ എന്നിവയാണ് പുതിയ സവിശേഷതകൾ.
ഈ സേവനങ്ങൾ എല്ലാ ഉപയോക്താക്കൾക്കും ഘട്ടം ഘട്ടമായി ലഭ്യമാകും. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ പ്രവർത്തനം ലളിതമാക്കുന്നതിനും അംഗങ്ങൾക്ക് കാര്യങ്ങൾ വേഗത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്നതിനുമാണ് ഈ പുതിയഫീച്ചറുകൾ ലക്ഷ്യമിടുന്നത്.
മെമ്പർ ടാഗ്
ഗ്രൂപ്പിലെ ഓരോ അംഗത്തിനും അവരുടെ റോളുകൾ രേഖപ്പെടുത്താൻ ഇനി സാധിക്കും. ഉദാഹരണത്തിന്, ഒരു സ്പോർട്സ് ഗ്രൂപ്പിൽ ക്യാപ്റ്റൻ എന്നോ, സ്കൂൾ ഗ്രൂപ്പുകളിൽ കുട്ടിയുടെ പേരോ ടാഗായി നൽകാം. ഇത് ഗ്രൂപ്പ് ചാറ്റുകളിൽ മെസേജ് അയക്കുന്നത് ആരാണെന്ന് വേഗത്തിൽ തിരിച്ചറിയാൻ സഹായിക്കും. ഓരോ ഗ്രൂപ്പിലും വ്യത്യസ്ത ടാഗുകൾ ഉപയോഗിക്കാമെന്നതും പ്രത്യേകതയാണ്.
ടെക്സ്റ്റ് സ്റ്റിക്കറുകൾ
നമ്മൾ ടൈപ്പ് ചെയ്യുന്ന വാക്കുകളെ നേരിട്ട് സ്റ്റിക്കറുകളാക്കി മാറ്റാനുള്ള സൗകര്യമാണിത്. ഇഷ്ടമുള്ള ടെക്സ്റ്റുകൾ സ്റ്റിക്കറുകളാക്കി അയക്കാനും അവ സ്റ്റിക്കർ പാക്കുകളിൽ സേവ് ചെയ്യാനും സാധിക്കും. ഇത് ചാറ്റിംഗിനെ കൂടുതൽ ക്രിയേറ്റീവ് ആക്കും.
ഇവന്റ് റിമൈൻഡറുകൾ
ഗ്രൂപ്പുകളിൽ മീറ്റിംഗുകളോ പരിപാടികളോ പ്ലാൻ ചെയ്യുമ്പോൾ അംഗങ്ങൾക്ക് മുൻകൂട്ടി അറിയിപ്പ് നൽകാൻ കസ്റ്റമൈസ്ഡ് റിമൈൻഡർ സെറ്റ് ചെയ്യാം. പ്രധാനപ്പെട്ട കാര്യങ്ങൾ ഗ്രൂപ്പംഗങ്ങൾ മറന്നുപോകാതിരിക്കാൻ ഇത് സഹായിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
