ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ സന്നദ്ധത അറിയിച്ച സൂപ്പർ താരം വിരാട് കോഹ്‌ലിയോട് പിന്മാറാൻ ആവശ്യപ്പെട്ട് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറ.
' ടെസ്റ്റ് ക്രിക്കറ്റിന് വിരാട് കോഹ്‌ലിയെ ആവശ്യമാണ്. യുവതലമുറയ്ക്ക് കോഹ്‌ലി പ്രോത്സാഹനമാകേണ്ടതുണ്ട്. വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കില്ല. ഇനിയുള്ള കരിയറിൽ 60ന് മുകളിലാകും വിരാട് കോഹ്‌ലിയുടെ ബാറ്റിങ് ശരാശരി' ബ്രയാൻ ലാറ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
നേരത്തെ വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കരുതെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മുൻ താരം അമ്ബാട്ടി റായുഡുവും രംഗത്തെത്തിയിരുന്നു. 'ദയവായി വിരാട് കോഹ്‌ലി വിരമിക്കരുത്. ഇന്ത്യൻ ടീമിന് ഇപ്പോഴാണ് കോഹ്‌ലിയെ മുൻപത്തെക്കാളും ആവശ്യമുള്ളത്. താങ്കളിൽ ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ തിരിച്ചവരവിനായി വിരാടിന്റെ സാന്നിധ്യം ടീമിലുണ്ടാകണം. ദയവായി തീരുമാനം പുന:പരിശോധിക്കുക' റായുഡു സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്