ടി20 അന്താരാഷ്ട്ര മത്സരത്തിനിടെ ഒരു ടീമിലെ എല്ലാ താരങ്ങളും റിട്ടയേർഡ് ഔട്ടാകുമോ? അത്തരമൊരു വിചിത്ര നീക്കം നടത്തിയിരിക്കുകയാണ് യു.എ.ഇ വനിതാ ടി20 ടീം.
2025ലെ വനിതാ ടി20 ലോകകപ്പിനുള്ള ഏഷ്യൻ ക്വാളിഫയേഴ്‌സ് മത്സരത്തിനിടെയാണ് അത്തരത്തിൽ ഒരു നീക്കമുണ്ടായത്. ബാങ്കോക്കിലെ ടെർദ്തായ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഖത്തറിനെതിരായ മത്സരത്തിൽ യു.എ.ഇ മുഴുവൻ ടീമംഗങ്ങളേയും റിട്ടയർ ചെയ്യിപ്പിച്ചു. മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയതിന് ശേഷമായിരുന്നു ഈ നീക്കം.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച യു.എ.ഇക്ക് ഓപ്പണർമാരായ തീർത്ഥ സതീഷും ക്യാപ്ടൻ ഇഷ രോഹിത് ഓസയും ചേർന്ന് മികച്ച തുടക്കം നൽകി. 16 ഓവറിൽ ആദ്യ വിക്കറ്റിൽ 192 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി ഖത്തർ ബൗളർമാരെ സമ്മർദ്ദത്തിലാക്കി ഇരുവരും. ഇഷ 55 പന്തിൽ 113 റൺസ് നേടി. 14 ഫോറും അഞ്ച് സിക്‌സും ഉൾപ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. 74 റൺസ് നേടിയ തീർത്ഥ 42 പന്തിൽ 74 റൺസ് നേടി. 11 ബൗണ്ടറികൾ ഉൾപ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. ഇതിനിടെയാണ് മത്സരത്തിന് മഴ ഭീഷണി ഉണ്ടായത്.
ടെസ്റ്റിലേത്് പോലെ ഡിക്ലറേഷൻ ടി20യിൽ ഇല്ലാത്തതിനാൽ യു.എ.ഇ മുഴുവൻ ടീമിനേയും റിട്ടയേർഡ്് ഔട്ട് ചെയ്യിപ്പിക്കുകയായിരുന്നു. ഇന്നിംഗ്‌സ് ഡിക്ലറേഷൻ സാധ്യമാവാത്തതിനാൽ ഓരോ താരങ്ങൾ ഗ്രൗണ്ടിലെത്തിയ ശേഷം റിട്ടയേർഡ് ഔട്ട് ആവുകയായിരുന്നു. മത്സരത്തിൽ യു.എ.ഇ ജയിക്കുകയും ചെയ്തു. 11.1 ഓവറിൽ ഖത്തറിനെ 29 റൺസിന് പുറത്താക്കിയ യു.എ.ഇ 163 റൺസിന് മത്സരം ജയിക്കുകയായിരുന്നു. ബാറ്റിംഗിന് പിന്നാലെ പന്തെടുത്തപ്പോൾ ഒരു വിക്കറ്റ് വീഴ്ത്തിയ ഇഷ തന്നെയാണ് പ്ലെയർ ഓഫ് ദി മാച്ച്.
നാല് ഓവറിൽ 11 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഇടംകൈയ്യൻ സ്പിന്നർ മിഷേൽ ബോത്തയാണ് ബൗളർമാരിൽ മികച്ച പ്രകടനം കാഴ്ചവച്ചത്. കാറ്റി തോംസൺ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഇഷ, ഹീന ഹോട്ട്ചന്ദാനി, ഇന്ദുജ നന്ദകുമാർ, വൈഷ്ണവി മഹേഷ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ കളിച്ച രണ്ട് മത്സരങ്ങളും യുഎഇ ജയിച്ചു. ഫലമായി നാല് പോയിന്റും +6.998 നെറ്റ് റൺ റേറ്റും നേടി യു.എ.ഇ ടൂർണമെന്റിൽ ഒന്നാം സ്ഥാനത്തേക്ക് കയറി. ആദ്യ മത്സരത്തിൽ മലേഷ്യയെ ഒമ്പത് വിക്കറ്റിന് തോൽപ്പിക്കാൻ യു.എ.ഇക്ക് സാധിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്