തിരുവനന്തപുരം :മാവോ ഭീകരഓപ്പറേഷന്‍ നടത്തുന്ന എസ്ഒജിയുടെ രഹസ്യം ചോര്‍ത്തിയതിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഐആര്‍ബി കമാന്റോകളെ തിരിച്ചെടുത്തതില്‍ അന്വേഷണമുണ്ടാകും.
ഹവില്‍ദാര്‍മാരായ മുഹമ്മദ് ഇല്യാസ്, പയസ് സെബാസ്റ്റിയന്‍ എന്നിവരെയാണ് തിരിച്ചെടുത്തിലാണ് സര്‍ക്കാര്‍ വിശദ അന്വേഷണത്തിന് ഒരുങ്ങുന്നത്.
ഏപ്രില്‍ 28ന് സസ്‌പെന്റ് ചെയ്തവരെ 12 ദിവസത്തിനകം ആണ് തിരിച്ചെടുത്തത്. പോലീസ് തലപ്പത്ത് അറിയിക്കാതെ അറിയാത്ത ഐആര്‍ബി കമാന്റന്റ് നടത്തിയ നീക്കത്തത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.
ഐആര്‍ബി കമാന്റന്റ് മുഹമ്മദ് നദി മുദ്ധീന്‍ ആണ് സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥരെ അതിവേഗം തിരിച്ചെടുത്തുകൊണ്ട് ഉത്തരവിറക്കിയത്.
എസ്ഒജിയുടെ അതീവരഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ പി വി അന്‍വര്‍ എംഎല്‍എയ്ക്കും മാധ്യമങ്ങള്‍ക്കും ചോര്‍ത്തി നല്‍കി എന്നതായിരുന്നു സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്