അടുത്ത സീസണിൽ നായകനായി രോഹിത്ശർമ്മ ചെന്നൈ സൂപ്പർ കിംഗ്‌സിലെത്തും: മൈക്കൽ വോൺ

APRIL 14, 2024, 7:17 PM

ഐപിഎല്ലിന്റെ അടുത്ത സീസണിൽ മുംബൈ ഇന്ത്യൻസ് മുൻ നായകൻ രോഹിത് ശർമ ചെന്നൈ സൂപ്പർ കിംഗ്‌സിലെത്തുമെന്ന് പ്രവചിച്ച് ഇംഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോൺ.ചെന്നൈ ടീമിലെത്തുക മാത്രമല്ല, ടീമിന്റെ നായകനുമാകും രോഹിത്തെന്നും വോൺ പറഞ്ഞു. റുതുരാജ് ഗെയ്ക്‌വാദിനെ ചെന്നൈ ധോണിയുടെ പിൻഗാമിയായി തെരഞ്ഞെടുത്തിട്ടുണ്ടെങ്കിലും അത് ഈ ഒരു സീസണിലേക്ക് മാത്രമാകുമെന്നും യുട്യൂബ് പോഡ്കാസ്റ്റിൽ വോൺ പറഞ്ഞു.

എനിക്ക് തോന്നുന്നത് രോഹിത് ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് പോകുമെന്ന് തന്നെയാണ്. ചെന്നൈയിലെത്തിയാൽ രോഹിത് അവരുടെ നായകനാകും. റുതുരാജിനെ ഈ ഒരു സീസണിലേക്ക് മാത്രമായിട്ടായിരിക്കും നായകനായിക്കിയിട്ടുണ്ടാകു എന്നാണ് ഞാൻ കരുതുന്നത്. രോഹിത് വരുന്നതുവരെയുള്ള ഒരു ഇടക്കാല ക്യാപ്ടനാവും റുതുരാജ് എന്നാണ് ഞാൻ കരുതുന്നത്.

ചെന്നൈ നായകനായി വീണ്ടും മുംബൈയിലെത്തിയാൽ ആരാധകർ രോഹിത്തിനെ കൂവുമോ എന്നൊക്കെ കാത്തിരുന്ന് കാണേണ്ടതാണ്. അതെന്തായാലും അടുത്ത മെഗാ താരലേലത്തിൽ രോഹിത് ചെന്നൈയിലേക്ക് പോകുമെന്ന് തന്നെയാണ് താൻ കരുതുന്നതെന്നും വോൺ വ്യക്തമാക്കി. ഈ സീസണിൽ കൂടി രോഹിത് മുംബൈയെ നയിക്കുമെന്നാണ് താൻ കരുതിയതെന്നും വോൺ പറഞ്ഞു.

vachakam
vachakam
vachakam

എന്നാൽ ഹാർദ്ദിക്കിനെയാണ് മുംബൈ നായകനാക്കിയത്. ഹാർദ്ദിക്കിന് ഇപ്പോൾ മോശം സമയമാണ്. അത് പക്ഷെ അയാളുടെ കുറ്റമല്ല. അവനെ ഗുജറാത്തിൽ നിന്ന് മുംബൈയിലേക്ക് കൊണ്ടുവരികയായിരുന്നു. ക്യാപ്ടൻസിയും നൽകി.ഇന്ത്യയിലെ ഏതൊരു ക്രിക്കറ്റ് താരവും ആഗ്രഹിക്കുന്ന ഉത്തരവാദിത്തമാണ് അവനെ ഏൽപ്പിച്ചത്. എന്നാൽ വ്യക്തിപരമായി പറയുകയാണെങ്കിൽ ഞാനാണെങ്കിൽ രോഹിത് തന്നെ മുംബൈ ക്യാപ്ടനായി തുടർന്നേനെ.

കാരണം, ലോകകപ്പിൽ ഇന്ത്യയെ ഫൈനലിലേക്ക് നയിക്കുകയും ടി20 ലോകകപ്പിൽ ഇന്ത്യയെ നയിക്കാനിരിക്കുകയും ചെയ്യുന്ന രോഹിത്തിന് കീഴിൽ ഹാർദ്ദിക് കളിക്കുകയും അടുത്ത അവർഷമോ അതിന്റെ അടുത്ത വർഷമോ ഹർദ്ദിക്കിന് ക്യാപ്ടൻസി കൈമാറുകയും ചെയ്യുക എന്നതായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും വോൺ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam