കിരീടത്തോടടുത്ത് റയൽ മാഡ്രിഡ്

APRIL 14, 2024, 7:34 PM

ലാലിഗയിൽ റയൽ മാഡ്രിഡ് കിരീടത്തോട് അടുക്കുന്നു. അവർ ഇന്ന് മയോർക്കെ നേരിട്ട് വിജയം സ്വന്തമാക്കി. ഇന്ന് എവേ മത്സരത്തിൽ എതിരല്ലാത്ത ഒരു ഗോളിനാണ് റയൽ മാഡ്രിഡ് വിജയിച്ചത്.

ഇന്ന് ആദ്യപകുതിയിൽ ഗോൾ ഒന്നും വന്നിരുന്നില്ല. രണ്ടാം പകുതിയിൽ ഫ്രഞ്ച് താരം ചൗമനിയുടെ സ്‌ട്രൈക്ക് ആണ് റയൽ മാഡ്രിഡിന് വിജയം നൽകിയത്.

48ആം മിനിറ്റിൽ 25 വാരെ അകലെ നിന്ന് തൊടുത്ത ഷോട്ടാണ് ചൗമനി ഗോളാക്കിയത്. ഈ ഗോളിന് മറുപടി പറയാൻ മയോർക്കയ്ക്ക് ആയില്ല. കൂടുതൽ ഗോൾ നേടാൻ റയൽ മാഡ്രിനുമായില്ല.

vachakam
vachakam
vachakam

ഈ വിജയത്തോടെ അവർ ലാലിഗ കിരീടത്തോട് അടുക്കുകയാണ്.31 മത്സരങ്ങളിൽ നിന്ന് 78 പോയിന്റുമായി ഒന്നാംസ്ഥാനത്ത് നിൽക്കുകയാണ് റയൽ മാഡ്രിഡ്. രണ്ടാമതുള്ള ബാഴ്‌സലോണയെക്കാൾ 11 പോയിന്റിന്റെ ലീഡ് അവർക്കുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam