ബട്‌ലർ നേടിയ സെഞ്ചുറി കോഹ്ലിയായിരുന്നെങ്കിൽ പ്രശംസയും പുകഴ്ത്തലും രണ്ടാഴ്ച നീണ്ടുപോയെനെ: ഹർഭജൻ സിംഗ്

APRIL 19, 2024, 2:40 PM

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ബട്‌ലർ നേടിയ സെഞ്ച്വറി കോഹ്ലി ആയിരുന്നു നേടിയതെങ്കിൽ ഇവിടെ പ്രശംസയും പുകഴ്ത്തലും രണ്ടാഴ്ച നീണ്ടു പോയേനെ എന്ന് ഹർഭജൻ സിംഗ്.

രാജസ്ഥാൻ റോയൽസിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സെഞ്ച്വറിയുമായി വിജയത്തിൽ എത്തിക്കാൻ ജോസ് ബട്ട്‌ലർക്കായി. ബട്ട്‌ലർ അവിശ്വസനീയമായ കളിക്കാരനാണെന്നും എന്നാൽ എം.എസ്. ധോണിക്കും വിരാട് കോഹ്ലിക്കും ലഭിക്കുന്നത് പോലെ അദ്ദേഹത്തിന് പ്രശംസ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

'ബട്‌ലർ ഒരു സ്‌പെഷ്യൽ കളിക്കാരനാണ്. അവൻ ഒരു വ്യത്യസ്ത തലത്തിലുള്ള കളിക്കാരനാണ്. ജോസ് ബട്ട്‌ലർ ഇത് ആദ്യമായിട്ടല്ല ചെയ്യുന്നത്. അവൻ ഇത് പലതവണ ചെയ്തിട്ടുണ്ട്, മുന്നോട്ട് പോകുമ്പോഴും ഇത്തരം ഇന്നിംഗ്‌സുകൾ ബട്‌ലർ ആവർത്തിക്കുന്നത് നമുക്ക് കാണാം.' അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

'ഞങ്ങൾ ബട്‌ലറിനെ കുറിച്ച് കൂടുതൽ സംസാരിക്കുന്നില്ല, കാരണം അവൻ ഒരു ഇന്ത്യൻ കളിക്കാരനല്ല' ഹർഭജൻ സ്റ്റാർ സപോർട്‌സിൽ പറഞ്ഞു. 'വിരാട് കോഹ്ലി ആണ് ഈ സെഞ്ച്വറി നേടിയിരുന്നതെങ്കിൽ, ഞങ്ങൾ രണ്ട് മാസം അദ്ദേഹത്തെ സ്തുതിക്കുമായിരുന്നു. എം.എസ്. ധോണിയുടെ (മൂന്ന്) സിക്‌സറുകളെ കുറിച്ച് പറയുന്നതുപോലെ.' ഹർഭജൻ പറഞ്ഞു.

'നമ്മുടെ കളിക്കാരെ ആഘോഷിക്കുന്നത് പോലെ നമ്മൾ ബട്‌ലറിനെയും ആഘോഷിക്കണം, കാരണം അദ്ദേഹം ഇതിഹാസങ്ങളിൽ ഒരാളാണ്.' മുൻ ഇന്ത്യൻ സ്പിന്നർ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam